ADVERTISEMENT

കാത്തിരിപ്പിനൊടുവിൽ കുഞ്ഞു കൺമണിയെ ജീവിതത്തിലേക്ക് വരവേറ്റ് നിശാൽ ചന്ദ്രയും ഭാര്യ രമ്യയും. ആൺകുഞ്ഞിനാണ് രമ്യ ജന്മം നൽകിയിരിക്കുന്നത്. ദേവാൻഷ് എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. സന്തോഷ വാർത്ത നിശാൽ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ തന്റെ സുഹൃത്തുക്കളെ അറിയിച്ചത്.

 

devansh-nischal-chandra1

‘തങ്ങളുടെ സന്തോഷങ്ങളുടേയും ഭാവി സ്വപ്നങ്ങളുടേയും ആകെത്തുകയാണ് അവൻ. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ച ഏവർക്കും നന്ദി’– സന്തോഷവാർത്ത പങ്കുവച്ച് നിശാൽ വനിത മാസികയോടു പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പാണ് നിശാലിന്റേയും രമ്യയുടേയും ജീവിതത്തിന് നിറമേകി കുഞ്ഞ് ദേവാൻഷ് എത്തുന്നത്. 

 

കാവ്യാ മാധവനുമായുള്ള വിവാഹ മോചനത്തിനു ശേഷം നിശാൽ കുവൈറ്റിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയിരുന്നു. 2013–ലായിരുന്നു നിശാലും രമ്യയുമായുളള വിവാഹം. മൈക്രോ ബയോളജിയില്‍ പിജി ബിരുദധാരിണിയാണ് രമ്യ.

 

ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുള്ളയാളാണ് നിശാൽ. അമേരിക്കയിൽ ഇൻവെസ്റ്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റ് ആയി ജോലി നോക്കുകയാണ് അദ്ദേഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com