ഭീഷണിപ്പെടുത്തിയവര്‍ക്ക് വിമര്‍ശനവുമായി റിമ കല്ലിങ്കല്‍
Mail This Article
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് ഭീഷണിപ്പെടുത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി നടി റിമ കല്ലിങ്കല്‍. മണ്ടന്മാകെ പ്രശസ്തരാക്കുന്ന പരിപാടി നിര്‍ത്താം എന്നാണ് റിമ കുറിക്കുന്നത്. ആര്‍ട്ടിസ്റ്റ് പവി ശങ്കര്‍ വരച്ച നടി ഫിലോമിനയുടെ ആരെടാ നാറി നീ എന്ന ചിത്രവും ഇതോടൊപ്പം റിമ പങ്കുവെച്ചിട്ടുണ്ട്.
കുമ്മനം രാജശേഖരനും സന്ദീപ് വാര്യരുമാണ് ഇന്നലെ കൊച്ചിയില്‍ പ്രതിഷേധിച്ച സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ രംഗത്തുന്നത്. പ്രതിഷേധിച്ച സിനിമാക്കാര്‍ക്ക് രാജ്യസ്നേഹമില്ലെന്നും പ്രതിഷേധിച്ചത് തെറ്റാണെന്നും ഇവരുടെ ദേശസ്നേഹം കാപട്യമാണെന്നുമാണ് കുമ്മനം പറഞ്ഞത്.
സന്ദീപ് വാര്യരാകട്ടെ ചലച്ചിത്ര പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. മുൻപിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്ന സിനിമാക്കാർ, പ്രത്യേകിച്ച് നടിമാർ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളിൽ ആദായ നികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്ത പക്ഷം നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ കണ്ണീരൊഴുക്കരുതെന്നുമാണ് സന്ദീപ് വാര്യരുടെ ഭീഷണി.
"റിമേച്ചി കഞ്ചാവ് ബീഡി എടുക്കാൻ ഉണ്ടാകുമോ ഒരെണ്ണം? കഞ്ചാവ് കച്ചവടക്കാരെ സാംസ്കാരിക നായകരാക്കി മാറ്റുന്ന പരിപാടി നമുക്ക് അവസാനിപ്പിക്കാം" എന്നാണ് സന്ദീപിന്റെ മറ്റൊരു പോസ്റ്റ്.
ബിജെപി നേതാക്കളുടെ ഭീഷണിക്ക് വില കല്‍പ്പിക്കുന്നില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമൽ വ്യക്തമാക്കിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെ രാജ്യം ഒറ്റക്കെട്ടായി നേരിടുമ്പോൾ ഉള്ള ഭയമാണ് ബിജെപി നേതാക്കൾക്ക്. കലാകാരൻമാർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. ഞാഞ്ഞൂലുകൾക്ക് മറുപടി പറയേണ്ടതില്ലെന്നും കമൽ പറഞ്ഞിരുന്നു.