4 ദിവസം കൊണ്ട് 10 കോടി വാരി ബിഗ് ബ്രദർ; കലക്ഷൻ റിപ്പോർട്ട്

Mail This Article
മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് ഒരുക്കിയ ബിഗ് ബ്രദറിന്റെ കലക്ഷൻ റിപ്പോര്‍ട്ട് പുറത്ത്. ആദ്യ 4 ദിവസത്തെ കലക്ഷനാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്. ആദ്യ 4 ദിവസം കൊണ്ട് പത്തു കോടി അമ്പതു ലക്ഷം രൂപയാണ് ആഗോള കലക്ഷനായി ചിത്രം നേടിയത്. 25 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കിയത്.
ആക്ഷന്‍ പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രത്തില്‍ സച്ചിദാനന്ദന് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ സല്മാന് ഖാന്റെ സഹോദരന് അര്‍ബാസ് ഖാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വേദാന്തം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് അര്‍ബാസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ചിത്രത്തില്‍ മൂന്ന് നായികമാരാണ് അണിനിരക്കുന്നത്. തെന്നിന്ത്യന്‍ നടി റജീന കസാന്‍ഡ്ര, സത്ന ടൈറ്റസ്, ജനാര്ദ്ദനന്, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്, അനൂപ് മേനോന്, ചെമ്പന്‍ വിനോദ്, ടിനി ടോം, ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.