ADVERTISEMENT

സൂപ്പർ ആക്‌ഷൻ താരം ജാക്കി ചാന് കോവിഡ്–19 (കൊറോണ വൈറസ്) ബാധിച്ചെന്ന് വ്യാജ പ്രചാരണം. കൊറോണ ബാധിച്ച താരം നിരീക്ഷണത്തിലാണെന്നായിരുന്നു വാർത്ത പ്രചരിച്ചത്. സംഭവം വലിയ വാർത്തയായതോടെ വിശദീകരണവുമായി ജാക്കി ചാൻ തന്നെ രംഗത്തുവന്നു.

 

എല്ലാവരുടെയും കരുതലിനും സ്നേഹത്തിനും നന്ദിയുണ്ടെന്നും താൻ ആരോഗ്യവാനും സുരക്ഷിതനുമാണെന്നും ചാൻ ഫെയ്സ്ബുക്കിൽ കുറിച്ചു. മാത്രമല്ല താൻ കൊറോണ നിരീക്ഷണത്തിലല്ലെന്നും വ്യക്തമാക്കി. 

 

‘എന്നെ അറിയുന്നവരും അടുത്ത സുഹൃത്തുക്കളും തുടങ്ങി നിരവധി ആളുകൾ സന്ദേശങ്ങൾ അയച്ചിരുന്നു. നിങ്ങളുടെ സ്നേഹം കാണുമ്പോൾ സന്തോഷം തോന്നുന്നു. ലോകം മുഴുവനുള്ള എന്നെ സ്നേഹിക്കുന്ന ആരാധകർ സ്പെഷൽ സമ്മാനങ്ങളും അയയ്ക്കുകയുണ്ടായി. അയച്ചു തന്നെ ഫേസ് മാസ്കുകൾക്കു നന്ദി. ആ സമ്മാനങ്ങളെല്ലാം ഇതുമായി ബന്ധപ്പെട്ട് വിഷമിക്കുന്ന ആളുകൾക്ക് നൽകാൻ എന്റെ ടീമിനോട് അറിയിച്ചിട്ടുണ്ട്.’–ജാക്കി പറഞ്ഞു.

 

കുറച്ചു പൊലീസുകാർ ഹോങ്കോങിൽ പാർട്ടി നടത്തുന്ന  വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് വ്യാജ പ്രചാരണം തുടങ്ങുന്നത്. പിന്നീട് അതേ പൊലീസുകാരിൽ  59 പേരെ കൊറോണ വൈറസ് ബാധയുടെ നിരീക്ഷണത്തില്‍ ഉൾപ്പെടുത്തിയിരുന്നു. അതിലൊരു പൊലീസ് ഉദ്യോഗസ്ഥന് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. 

 

ജാക്കി ചാനും സുഹൃത്തുക്കളും ഈ പാർട്ടിയിൽ പങ്കെടുത്തിരുന്നുവെന്ന് സമൂഹമാധ്യമങ്ങളിലൂടെ വാർത്തകൾ വന്നു. ഇതേ തുടർന്ന് ജാക്കി ചാനും കൊറോണ വൈറസ് ബാധയുടെ നിരീക്ഷണത്തിലാണെന്നായി. എന്തായാലും നടന്റെ വെളിപ്പെടുത്തലോടെ ആരാധകരുടെ ആശങ്കയും അകന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com