ADVERTISEMENT

മലബാർ വിപ്ലവത്തെ അടിസ്ഥാനമാക്കി ആഷിക്ക് അബു സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ നായകനായി അഭിനയിക്കുന്ന വാരിയംകുന്നൻ എന്ന സിനിമയ്ക്കു പിന്തുണയുമായി സംവിധായകൻ അരുൺ ഗോപി. ചിത്രം പ്രഖ്യാപിച്ചപ്പോൾ മുതൽ മതത്തിന്റെ പേരിൽ നടക്കുന്ന വിമർശനങ്ങളെ തുടർന്നാണ് ചിത്രത്തിന്റെ പിന്നണിയിലുള്ളവർക്ക് പിന്തുണയുമായി അരുൺ എത്തിയത്. 

 

‘ഈ മണ്ണിലൊരു കഥ പറയാൻ ജാതിയും മതവും നോക്കേണ്ടി വന്നാൽ ആ നാട് വിപത്തിലേക്കാണ്...!! മണ്ണിന്റെയും മനുഷ്യരുടെയും കഥയുമായി എത്തുന്ന പ്രിയപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ’ അരുൺ സമൂഹമാധ്യമത്തിൽ കുറിച്ചു. മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രമാണ് സിനിമയിൽ പരാമർശിക്കുന്നത്. 

 

ചിത്രത്തിന്റെ നിർമാണം സിക്കന്ദർ, മൊയ്ദീൻ എന്നിവർ ചേർന്നാണ്. രചന ഹർഷദ്, റമീസ്. ഛായാഗ്രഹണം ഷൈജു ഖാലിദ്, കോ–ഡയറക്ടർ മുഹ്സിൻ പരാരി, ചിത്രസംയോജനം സൈജു ശ്രീധരൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com