‘യമഹയിൽ ഇരിക്കുന്ന ചുള്ളൻ’: ക്യാംപസ് ചിത്രങ്ങൾ കുത്തിപ്പൊക്കി ചാക്കോച്ചൻ !
Mail This Article
കോളജ് കുമാരിമാരുടെ ചേക്ലേറ്റ് ഹീറോ ആയിട്ടാണ് കുഞ്ചാക്കോ ബോബൻ സിനിമയിലെത്തുന്നത്. അനിയത്തിപ്രാവിലൂടെ അരങ്ങേറിയ താരത്തിന് അന്നത്തെ ക്യാംപസുകളിൽ നിറയെ ആരാധകരായിരുന്നു. എന്നാൽ ചാക്കോച്ചന്റെ റിയൽ കോളജ് ലൈഫ് എങ്ങനെയായിരുന്നു എന്ന് ആർക്കെങ്കിലും അറിയാമോ ? ആ ചോദ്യത്തിന് ഉത്തരം ചില ചിത്രങ്ങളിലൂടെ ചാക്കോച്ചൻ തന്നെയാണ് നൽകുന്നത്.
ആലപ്പുഴ എസ് ഡി കോളജിലെ 1997 ബാച്ച് വിദ്യാർഥിയാണ് ചാക്കോച്ചൻ. കോളജ് കാലത്തെ രണ്ടു ചിത്രങ്ങളാണ് ‘കുത്തിപ്പൊക്കലിന്റെ’ ഭാഗമായി അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിരിക്കുന്നത്. കൊമേഴ്സ് അസോസിയേഷൻ സെക്രട്ടറിയായ ചാക്കോച്ചൻ കൊമേഴ്സ് ഡേയ്ക്ക് പാടട്ടു പാടുന്ന ചിത്രമാണ് ഒന്ന്. സുഹൃത്തുക്കളായി സോണി, വിനീത് എന്നിവർക്കൊപ്പം സ്റ്റേജിൽ ‘അല്ലിയാമ്പൽ കടവിൽ’ പാടുന്ന ചാക്കോച്ചന്റെ ചിത്രം ചിരിപ്പിക്കുന്നതാണ്. അവരുള്ളതു കൊണ്ടാണ് താൻ കല്ലേറ് കിട്ടാതെ രക്ഷപെട്ടതെന്നും ചാക്കോച്ചൻ പറയുന്നു.
സുഹൃത്തിന്റെ യമഹ ബൈക്കിൽ ചാരി നിൽക്കുന്നതാണ് മറ്റൊരു ചിത്രം. ക്ലാസ് കട്ട് ചെയ്യൽ, കടം വാങ്ങിയ സുഹൃത്തിന്റെ ബൈക്ക്, മഴയുള്ള ദിവസങ്ങൾ 90–കളിലെ ത്രല്ലർ എന്നാണ് ചിത്രത്തിന് അദ്ദേഹം നൽകിയിരിക്കുന്ന ക്യാപ്ഷൻ. ചിത്രം തനിക്ക് അയച്ചു തന്ന സുഹൃത്തിന് ചാക്കോച്ചൻ നന്ദിയും പറയുന്നു.