ADVERTISEMENT

നാല്പതിന്റെ നിറവിലും സൗന്ദര്യ സങ്കൽപങ്ങൾക്ക് പുതിയ നിർവചനം നൽകുകയാണ് നടി രശ്മി ബോബൻ.  കേരളപ്പിറവിയോട് അനുബന്ധിച്ച് ജിലേഷ് കെ.ജി. എടുത്ത രശ്മിയുടെ മൂന്നു ഗെറ്റപ്പിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ ആയിരുന്നു.  കോവിഡും ലോക്ഡൗണും സൃഷ്ടിച്ച മടുപ്പു മാറാനാണ് ഇത്തരമൊരു ഫോട്ടോഷൂട് ചെയ്തതെന്ന് രശ്മി ബോബൻ മനോരമ ഓൺലൈനിനോട് പറയുന്നു.

reshmi-boban-2

 

rashmi-boban

‘കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി എല്ലാവരെയും വളരെ പ്രതികൂലമായി ബാധിച്ചു.  ജോലിത്തിരക്കിലായിരുന്നവർ പെട്ടെന്ന് വീടിനുള്ളിൽ തളക്കപ്പെട്ടു.  വല്ലാതെ മടുപ്പു ബാധിച്ചു തുടങ്ങിയിരുന്നു അപ്പോഴാണ് ഫോട്ടോഷൂട്ട് ചെയ്താലോ എന്ന് ചോദിച്ചു ജിലേഷ് കെ.ജി. സമീപിച്ചത്’.  

rashmi-boban-1

 

reshmi-boban-3

‘ജിലേഷിന്റെ വർക്കുകൾ ഞാൻ കണ്ടിട്ടുണ്ട്, ആളുടെ ചിത്രങ്ങളൊക്കെ വളരെ മനോഹരമാണ്. ജിലേഷ് ഇങ്ങനെ ഒരു കാര്യം പറഞ്ഞപ്പോൾ ചെയ്തു നോക്കിയാലോ എന്നു തോന്നി. വെറുതി ഇരിക്കുന്ന നമ്മൾ ഒന്ന് ആക്റ്റീവ് ആയിരിക്കാൻ  ഇങ്ങനെ ഒരു വർക്ക് നല്ലതായിരിക്കും എന്ന് തോന്നി.  അവർ ഒരു കൊളാഷ് പോലെ മൂന്നു ഗെറ്റപ്പിൽ ചിത്രങ്ങൾ എടുത്തു.  അവർ തന്നെയാണ് ലൊക്കേഷനൊക്കെ അറേഞ്ച് ചെയ്തത്.  അതിൽ ഒരു ഗെറ്റപ്പ് കേരളപ്പിറവി ദിവസം എന്റെ സോഷ്യൽ മീഡിയ പേജിൽ ഷെയർ ചെയ്തു.  എല്ലാവരും വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്.’– രശ്മി പറയുന്നു.

 

രശ്മി ബോബന്റെ നാൽപ്പതാം പിറന്നാൾ ഈ അടുത്ത കാലത്താണ് ആഘോഷിച്ചത്.  സെലിബ്രിറ്റികൾ പ്രായം കുറച്ചു പറയാൻ വ്യഗ്രത കാണിക്കുന്ന ഈ കാലത്ത് തനിക്ക് നാൽപ്പതു വയസ്സായത് രശ്മിയുടെ ഭർത്താവും കുട്ടികളും ആഘോഷിക്കുന്ന സന്തോഷം പങ്കുവച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചത് വൈറൽ ആയിരുന്നു.    

 

ശരത്തേട്ടന്റെ കണക്കുപുസ്തകം എന്ന ചിത്രമാണ് പുതുതായി രശ്മി കമ്മിറ്റ് ചെയ്തിട്ടുള്ളത്,  കോവിഡ് ആയതോടെ ഷൂട്ടിങ് മാറ്റിവച്ചിരിക്കുകയാണ്.  രണ്ടു സിനിമകളുടെ ചർച്ചകൾ നടന്നു വരുന്നു എന്നും സീരിയൽ മേഖലയിൽ വ്യത്യസ്തതയുള്ള കഥാപാത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും രശ്മി കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com