പാപ്പൻ സെറ്റിൽ വിഷു കൈനീട്ടം നൽകി സുരേഷ് ഗോപി; ചിത്രങ്ങൾ
Mail This Article
ജോഷി ചിത്രം പാപ്പന്റെ സെറ്റിൽ സുരേഷ് ഗോപി തിരിച്ചെത്തി. ഇലക്‌ഷന്‍ തിരക്കുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഷൂട്ടിങിൽ നിന്നും ചെറിയ ഇടവേള എടുത്തിരുന്ന സുരേഷ് ഗോപി വിഷു ദിനത്തിലാണ് വീണ്ടും ജോയിൻ ചെയ്തത്.സെറ്റിലെ അണിയറ പ്രവർത്തകർക്കെല്ലാം കൈനീട്ടം നൽകിയ താരം സെറ്റിൽ വിഷു ആഘോഷിക്കുകയും ചെയ്തു.
എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നത്. സുരേഷ് ഗോപിയും ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ സണ്ണിവെയിൻ, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്,വിജയ രാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങി വമ്പൻ താര നിരയാണ് അണിനിരക്കുന്നത്.
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്‌ഷൻസിന്റെയും ക്യൂബ്സ് ഇന്റർനാഷനൽ ഗ്രൂപ്പിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും ഷെരീഫ് മുഹമ്മദും ചേർന്ന് നിർമിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് പ്രശസ്ത റേഡിയോ ജോക്കിയും കെയർ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ആർജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റർ ശ്യാം ശശിധരൻ, സംഗീതം ജേക്സ് ബിജോയ്, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ , ആർട്ട് നിമേഷ് എം താനൂർ , മേക്കപ്പ് റോണെക്സ് സേവ്യർ.
കോസ്റ്റ്യൂം പ്രവീൺ വർമ,പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ , ചീഫ് അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ ഡിസൈൻസ് ഓൾഡ് മങ്ക്സ്, പിആർഒ മഞ്ജു ഗോപിനാഥ്. ആഘോഷ് സിനിമാസും, ചാന്ദ് വി മൂവീസും ചേർന്നാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.