ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾക്കു നേരെ വന്ന അശ്ലീല കമന്റുകള്‍ക്ക് മറുപടിയുമായി നടി മാളവിക മേനോന്‍. ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ അളവ് കുറവാണെന്ന ആരോപണവുമായി എത്തിയ സൈബര്‍ ആങ്ങളമാരിൽ ഒരാൾക്കാണ് കുറിക്കു കൊള്ളുന്ന മറുപടിയുമായി മാളവിക എത്തിയത്.

malavika-comment

 

‘തുണിയുരിയുന്നത് ചന്തയിലാണ് എന്നുള്ള ബോധം വല്ലതുമുണ്ടോ? സനൂഷയെ പോലെ… തുണിയുരിഞ്ഞാല്‍ അഭിനന്ദനം അറിയിക്കാനും കയ്യടിക്കാനും ആളുകള്‍ ഉണ്ടാവും. പക്ഷേ സദാചാരത്തിന് യോജിച്ചതല്ല അതൊന്നും. തുണിയുടെ അളവ് കുറക്കുന്നത് സൗന്ദര്യവും സഭ്യതയുമാണ് എന്നൊക്കെ വിവക്ഷിക്കുന്ന പരിഷ്‌കാരികള്‍ വളര്‍ന്നു വരുന്ന നാടാണ് നാടാണ് നമ്മുടെ. സത്യത്തില്‍ ഇതെല്ലാം ആഭാസമല്ലേ?”.–ഇങ്ങനെയായിരുന്നു കമന്റ്.

 

മാളവികയുടെ മറുപടി : ‘മറ്റുള്ളവരുടെ കാര്യം ഞാന്‍ അന്വേഷിക്കാന്‍ പോകാറില്ല. എല്ലാവര്‍ക്കും അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. എന്ത് ചെയ്യണം, ചെയ്യണ്ട എന്നു തീരുമാനിക്കാന്‍.’. 

 

മോഹന്‍ലാല്‍ ചിത്രം ആറാട്ട് ആണ് മാളവികയുടെതായി റിലീസിനൊരുങ്ങുന്ന ചിത്രം. 2012ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് മാളവിക. ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്‍, അല്‍ മല്ലു തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com