ADVERTISEMENT

അജി ജോൺ, ഐ.എം. വിജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പയസ് രാജ് സംവിധാനം ചെയ്യുന്ന ‘സിദ്ദി’ എന്ന ക്രൈം ത്രില്ലർ ചിത്രത്തിന്റെ ട്രെയിലർ റീലിസായി. സൂര്യ ഫിലിം പ്രൊഡക്‌ഷൻസിന്റെ ബാനറിൽ മഹേശ്വരൻ നന്ദഗോപാൽ നിർമിക്കുന്ന ഈ ചിത്രത്തിൽ രാജേഷ് ശർമ്മ, അക്ഷയ ഉദയകുമാർ, ഹരിത ഹരിദാസ്, വേണു നരിയാപുരം, ഹരികൃഷ്ണൻ, മധു വിഭാഗർ, ദിവ്യ ഗോപിനാഥ്, തനുജ കാർത്തിക്, സ്വപ്ന പിള്ള, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഒപ്പം, ഒട്ടേറെ പുതുമുഖങ്ങളും തിയറ്റർകലാകാരൻമാരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

 

പ്രശസ്ത സിനിമാറ്റോഗ്രാഫർ രവി വർമന്റെ ശിഷ്യൻ കാർത്തിക് എസ് നായർ  ഛായാഗ്രാഹണം നിർവഹിക്കുന്നു.സംഗീത സംവിധാനം പണ്ഡിറ്റ്‌ രമേഷ് നാരായൺ നിർവഹിക്കുന്നു. മധുശ്രീ നാരായൺ, മധുവന്തി നാരായൺ, സൂരജ് സന്തോഷ്‌, രമേഷ് നാരായൺ, അജിജോൺ എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്. എഡിറ്റർ-അജിത് ഉണ്ണികൃഷ്ണൻ,ലൈൻ പ്രൊഡ്യൂസർ- അഡ്വക്കേറ്റ് കെ ആർ ഷിജുലാൽ, പ്രൊഡക്ഷൻ കൺട്രോളർ-സുനിൽ എസ് കെ.

 

കല-ബനിത് ബത്തേരി, വസ്ത്രാലങ്കാരം-ഭക്തൻ മങ്ങാട്,മേക്കപ്പ്-സുധി സുരേന്ദ്രൻ,സ്റ്റിൽസ്-സാബു കോട്ടപ്പുറം, പരസ്യകല-ആന്റണി സ്റ്റീഫൻസ്. 'ഹോട്ടൽ കാലിഫോർണിയ','നമുക്ക് പാർക്കാൻ', 'നല്ലവൻ' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ അജിജോൺ 'അയ്യപ്പനും കോശിയും', 'ശിക്കാരി ശംഭു', 'നീയും ഞാനും', 'സെയിഫ്' എന്നീ ചിത്രങ്ങളിലൂടെ അഭിനയരംഗത്തും ശ്രദ്ധനേടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com