ADVERTISEMENT

മാത്യു തോമസും മാളവിക മോഹനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘ക്രിസ്റ്റി’ എന്ന ചിത്രത്തിന്റെ തിരക്കഥ പുസ്തകമാകുന്നു. സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ തിരക്കഥ പുസ്തകരൂപത്തിൽ എത്തുന്നു എന്നതാണ് പ്രത്യേകത. സിനിമയെ സ്നേഹിക്കുന്ന ചെറുപ്പക്കാർക്ക് ഒരു തിരക്കഥ എങ്ങനെ സിനിമയായി മാറുന്നു എന്ന് പഠിക്കാൻ വേണ്ടിയാണ് ക്രിസ്റ്റിയുടെ തിരക്കഥ പുസ്തകമാക്കാൻ തീരുമാനിച്ചതെന്ന് ബെന്യാമിൻ പറഞ്ഞു. ബെന്യാമിനും ജി.ആർ ഇന്ദുഗോപനും ഒരുമിച്ചെഴുതുന്ന തിരക്കഥ പുസ്തകരൂപത്തിലാകുന്നതോടെ എങ്ങനെയാണ് രണ്ടുപേർ ഒരുമിച്ച് തിരക്കഥ എഴുതുന്നതെന്നുകൂടി മനസ്സിലാക്കാൻ കഴിയുമെന്നും ബെന്യാമിൻ പറഞ്ഞു. മനോരമ ബുക്ക്സ് ആണ് ക്രിസ്റ്റിയുടെ തിരക്കഥ പ്രസിദ്ധീകരിക്കുന്നത്.

‘‘പുതിയ കാലത്ത് സിനിമയെ സ്നേഹിക്കുന്ന ചെറുപ്പകാരുടെ ഒരു വലിയ നിരയുണ്ട്. അവർക്ക് ഒരു പാഠപുസ്തകം എന്ന നിലയിലാണ് ക്രിസ്റ്റിയുടെ തിരക്കഥ പുസ്തകരൂപത്തിൽ ഇറക്കാനുള്ള തീരുമാനം എടുത്തത്. രണ്ട് എഴുത്തുകാർ ഒരുമിച്ച് ഒരു തിരക്കഥ എഴുതുന്നതിൽ മറ്റുള്ളവർക്ക് എന്തെങ്കിലും പഠിക്കാൻ ഉണ്ടാകുമല്ലോ. എങ്ങനെയാണ് ഒരു തിരക്കഥ സിനിമയായി മാറുന്നത് എന്ന് തിരക്കഥയെ ഗൗരവമായി സമീപിക്കുന്നവർക്ക് അറിയാൻ താൽപര്യമുണ്ടാകും.  

 

സിനിമ ഇറങ്ങുന്നതിനു മുൻപ് ഒരാൾ തിരക്കഥ വായിച്ചാൽ അയാളുടെ ഭാവനയിൽ അയാൾക്ക് സിനിമ കാണാൻ പറ്റും. അതിനു ശേഷം സിനിമ കാണുമ്പോൾ താൻ വായിച്ചതിൽ നിന്ന് എങ്ങനെയാണ് ഈ സിനിമ വേറിട്ട് നിൽക്കുന്നതെന്ന് ഒരു കൗതുകം അയാൾക് കണ്ടെത്താൻ കഴിയും. ഈ തിരക്കഥയ്ക്ക് ഒരു മൂല്യമുണ്ടെന്ന് കരുതിയിട്ടാണ് തിരക്കഥ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാം എന്ന് തീരുമാനിച്ചത്.’’ ബെന്യാമിൻ പറയുന്നു.  കൂടുതൽ വിവരങ്ങൾ ഇവിടെ ക്ലിക്ക് ചെയ്യൂ  ഫോൺ‍‍ നമ്പർ: 8281765432. 

 

നവാ​ഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റി. റോക്കി മൗണ്ടെയിൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസ്റ്റ്യൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം റൊമാന്റിക്ക് ഫീൽ ​ഗുഡ് സിനിമയാണ്. മാലിദ്വീപും തിരുവനന്തപുരത്തെ പൂവാർ എന്ന സ്ഥലവും പ്രധാന ലൊക്കേഷനായി വരുന്ന ചിത്രം യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ആനന്ദ് സി. ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം മനു ആന്റണിയാണ്. വിനായക് ശശികുമാർ, അൻവർ അലി എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം പകർന്നിരിക്കുന്നത്.

 

ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, നീന കുറുപ്പ് , മഞ്ജു പത്രോസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.  കലാസംവിധാനം: സുജിത്ത് രാഘവ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: ഷാജി പുൽപ്പള്ളി, സ്റ്റിൽസ്: സിനറ്റ് സേവിയർ, പ്രൊഡക്ഷൻ കൺട്രോളർ: ​ദീപക് പരമേശ്വരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷെല്ലി ശ്രീസ്, പബ്ലിസിറ്റി ഡിസൈനർ: ആനന്ദ് രാജേന്ദ്രൻ. പിആർഒ: മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ്: ഹുവൈസ് (മാക്സ്സോ), ഡിജിറ്റൽ പിആർ: ജയൻ ഒപ്ര. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഫെബ്രുവരിയിൽ 17ന് പ്രദർശനത്തിനെത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com