ADVERTISEMENT

പ്രേക്ഷകരില്‍ ആകാംക്ഷയും കൗതുകവും നിറച്ച് വിനയ് ഫോർട്ട് ചിത്രം ‘ആട്ടം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ. നവാഗതനായ ആനന്ദ് ഏകര്‍ഷിയുടെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയാകുന്നത് സെറിൻ ഷിഹാബ്. ആനന്ദ് ഏകര്‍ഷിയുടേതാണ് ചിത്രത്തിന്റെ തിരക്കഥയും. കലാഭവൻ ഷാജോണും നന്ദൻ ഉണ്ണിയും ചിത്രത്തില്‍  പ്രധാന വേഷത്തിലുണ്ട്. 

 

ഒന്‍പത് പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കും. അനുരുദ്ധ് അനീഷാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ബേസില്‍ സി.ജെ. സംഗീതം നിർവഹിക്കുന്നു. 

 

ചേംബര്‍ ഡ്രാമ വിഭാഗത്തിലായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. (ചേംബര്‍ ഡ്രാമ - പരിമിതമായ പരിതസ്ഥിതിയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ചുരുക്കം ചില കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ച് കൊണ്ട് ഒരുക്കുന്ന സിനിമ)ജോയ് മൂവി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോ.അജിത് ജോയ്‌ ആണ് സിനിമയുടെ നിര്‍മാണം.

 

ആഴത്തിലുള്ള ഒരു പ്രമേയത്തെ സാന്ദർഭികമായി ചുരുളഴിച്ച് കൊണ്ടുവരുന്ന രീതിയിലാണ് ചിത്രത്തിന്റെ പ്രമേയം. രസകരമായ സസ്പെൻസുകളും സിനിമയുടെ ആകർഷണമാണ്. നാഷനൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ ഫിലിം ബസാർ ജൂറി രാജ്യാന്തര ഡലിഗേറ്റുകൾക്കായി തിരഞ്ഞെടുത്ത ഇരുപത് ചിത്രങ്ങളുടെ പട്ടികയിൽ ആട്ടം ഇടംപിടിച്ചതോടെയാണ് ചിത്രം ശ്രദ്ധിക്കപ്പെട്ടത്.

 

അതേസമയം വിനയ് ഫോര്‍ട്ടിന്‍റേതായി ‘ആട്ട’ത്തിനൊപ്പം മറ്റ് രണ്ട് സിനിമകൾ കൂടി റിലീസിനൊരുങ്ങുന്നുണ്ട്. സർജു രമാകാന്ത് സംവിധാനം ചെയ്യുന്ന ‘വാതിൽ‍’, ഹനീഫ് അദേനിയുടെ നിവിൻ പോളി ചിത്രം ‘രാമചന്ദ്ര ബോസ് ആൻഡ് കോ’യിലും മുഴുനീള വേഷത്തിലാണ് വിനയ് എത്തുന്നത്.

 

‘വാതിൽ’ ചിത്രം ഓണം റിലീസായി ഓഗസ്‌റ്റ് 31ന് തിയേറ്ററുകളില്‍ എത്തും. അനു സിത്താരനായികയായി എത്തുന്ന ചിത്രത്തില്‍ കൃഷ്‌ണ ശങ്കര്‍, മെറിൻ ഫിലിപ്പ് എന്നിവരും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൂടാതെ സുനില്‍ സുഖദ, ഉണ്ണിരാജ്, അബിന്‍ ബിനോ, സ്‌മിനു, വി കെ ബെെജു, അഞ്ജലി നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. സ്‌പാര്‍ക്ക് പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ് ആണ് സിനിമയുടെ നിര്‍മാണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com