ADVERTISEMENT

മലയാളത്തിലെ മുൻനിര ചലച്ചിത്ര നിർമ്മാണ സ്ഥാപനമായ ലിബർട്ടി പ്രൊഡക്‌ഷൻസ് ഒരിടവേളക്കുശേഷം നിർമാണ രംഗത്തേക്കു കടന്നു വരുന്നു. അബ്കാരി, ഇൻസ്പെക്ടർ ബൽറാം, നായർസാബ്,വർത്തമാനകാലം, പൂച്ചക്കാരു മണികെട്ടും, ബൽറാം വേഴ്സസ് താരാദാസ് തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച പ്രൊഡക്‌ഷൻസ് കാഴ്ച്ച, ബഡാ ദോസ്ത് എന്നീ ചിത്രങ്ങൾ വിതരണവും ചെയ്തിട്ടുണ്ട്.

വൻ മുതൽ മുടക്കിൽ നിർമിച്ച് 2006ൽ റിലീസ് ചെയ്ത ബൽറാം വേഴ്സസ് താരാദാസ് ആണ് ലിബർട്ടി പ്രൊഡക്‌ഷൻസിന്റെ അവസാന ചിത്രം. 18 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് പുതിയ സിനിമയുമായി ലിബര്‍ട്ടി ബഷീർ വീണ്ടുമെത്തുന്നത്. മറിമായം എന്ന ജനകീയ പരമ്പരയിലൂടെ ഏറെ ശ്രദ്ധേയരാവുകയും ഇപ്പോൾ പഞ്ചായത്തു ജെട്ടി എന്ന ചിത്രം സംവിധാനം ചെയ്തു വരികയും ചെയ്യുന്ന മണികണ്ഠൻ പട്ടാമ്പി - സലിം ഹസൻ എന്നിവരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വൈകാതെ തന്നെ പുറത്തുവിടുമെന്നും ലിബർട്ടി ബഷീർ പറഞ്ഞു. ഈ പ്രോജക്ട് കൂടാതെ പുതിയ ചിത്രങ്ങളും ആരംഭിക്കുന്നുണ്ട്. അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നുവരുന്നു.

ലൈൻ പ്രൊഡ്യൂസർ വാഴൂർ ജോസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാംകുമാർ കാഞ്ഞങ്ങാട്.

English Summary:

Liberty Productions again to film production

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com