എന്റെ അഭിനയജീവിതത്തിലെ ആദ്യ അധ്യായം; ഗുരുനാഥനെ അനുസ്മരിച്ച് മഞ്ജു വാരിയർ

Mail This Article
വിഖ്യാത സിനിമ സംവിധായകൻ എം മോഹനെ അനുസ്മരിച്ചു മഞ്ജു വാരിയർ. മഞ്ജുവിന്റെ പേരിൽ ആദ്യമായി റിലീസ് ചെയ്ത സിനിമ സല്ലാപമായിരുന്നെങ്കിലും, ആദ്യമായി മഞ്ജു സിനിമാക്യാമറയെ അഭിമുഖീകരിച്ചത് എം മോഹൻ സംവിധാനം ചെയ്ത സാക്ഷ്യം എന്ന സിനിമയിലൂടെയാണ്.
സമൂഹമാധ്യമത്തിൽ മഞ്ജു വാരിയർ കുറിച്ചത് ഇങ്ങനെയായിരുന്നു; 'സാക്ഷ്യമാണ് എൻ്റെ അഭിനയജീവിതത്തിൻ്റെ ആദ്യ അധ്യായം. അതിൻ്റെ സംവിധായകനായ മോഹൻ സാറായിരുന്നു ആദ്യ ഗുരുനാഥൻ. മലയാളത്തിലെ മധ്യവർത്തി സിനിമകളുടെ മുൻനിരക്കാരിൽ ഒരാളായ അദ്ദേഹത്തിൽ നിന്ന് പഠിച്ച പാഠങ്ങൾ പിൽക്കാലത്ത് വഴികാട്ടിയായി. മോഹനമായ കുറേ സിനിമകളുടെ ഓർമ്മകൾ ബാക്കിയാക്കി വിടവാങ്ങുന്ന പ്രിയ ഗുരുനാഥന് വിട'