ADVERTISEMENT

സ്വന്തം 'പവർ ഗ്രൂപ്പ്' വെളിപ്പെടുത്തി നടനും നിർമാതാവുമായ കുഞ്ചാക്കോ ബോബൻ. ഭാര്യയ്ക്കും മകനും ഒപ്പമുള്ള കൊച്ചു വിഡിയോ പങ്കുവച്ചാണ് താരത്തിന്റെ പ്രതികരണം. ഹേമ കമ്മിറ്റിക്ക് മുൻപിൽ വ്യക്തമാക്കിയ കാര്യങ്ങൾ പൊതു ഇടത്തിൽ തുറന്നു പറയുന്നു എന്ന ആമുഖത്തോടെ കുഞ്ചാക്കോ ബോബൻ നായകനായെത്തിയ 'മാംഗല്യം തന്തുനാനേന' എന്ന സിനിമയുടെ സംവിധായിക സൗമ്യ സദാനന്ദന്റെ പോസ്റ്റിനെ തുടർന്നാണ് താരത്തിന്റെ വിഡിയോ പ്രത്യക്ഷപ്പെട്ടത്. 

ഫാമിലി വിഡിയോയ്ക്ക് കുഞ്ചാക്കോ ബോബൻ നൽകിയ തലക്കെട്ട് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. പലരും സൗമ്യ സദാനന്ദന്റെ പോസ്റ്റുമായി ബന്ധപ്പെടുത്തിയാണ് കുഞ്ചാക്കോ ബോബന്റെ വിഡിയോയ്ക്ക് കമന്റുകൾ രേഖപ്പെടുത്തിയത്. 

സിനിമയിലെ നല്ല ആൺകുട്ടികൾക്ക് പോലും മറ്റൊരു മുഖമുണ്ടെന്നും തന്റെ ആദ്യ സിനിമ അനുവാദമില്ലാതെ പ്രധാന നടനും സഹനിർമാതാവും എഡിറ്റ് ചെയ്തെന്നും ആരോപിച്ചായിരുന്നു സൗമ്യയുടെ പോസ്റ്റ്. 

English Summary:

Kunchacko Boban shares a heartwarming video of his "Power Group" amidst allegations from director Soumya Sadanandan.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com