ADVERTISEMENT

80കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ആലിയ ഭട്ട് ചിത്രം ‘ജിഗ്ര’യുടെ ബോക്‌സ് ഓഫീസ് പരാജയത്തിനു പിന്നാലെ എക്സ് അക്കൗണ്ട് ഉപേക്ഷിച്ച് സംവിധായകന്‍. കഴിഞ്ഞ ദിവസം വരെ സംവിധായകന്‍ വസന്‍ ബാല ചിത്രത്തെക്കുറിച്ചുള്ള പോസ്റ്റുകള്‍ സോഷ്യല്‍മീഡിയകളില്‍ ഷെയര്‍ ചെയ്തിരുന്നു. എക്സ് അക്കൗണ്ട് ഡിലീറ്റ് ചെയ്തതിന്റെ കാരണം വ്യകതമല്ല. ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ വസൻ ബാലയുടെ അക്കൗണ്ടുകൾ നിലവിലുണ്ട്. 

80കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രത്തിന് ഇതുവരെയും 25കോടിയേ നേടാനായുള്ളൂ. ജിഗ്രയെക്കുറിച്ച് അമിതമായ പ്രതീക്ഷ പ്രേക്ഷകരില്‍ സൃഷ്ടിച്ചെന്നതുള്‍പ്പെടെ പല തരത്തില്‍ വസന്‍ ബാലക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ചിത്രത്തിലെ ആലിയ ഭട്ടിന്റെ പ്രകടനത്തെക്കുറിച്ചും വലിയ തോതില്‍ ട്രോളുകള്‍ വന്നു. എന്നാൽ രാജ്യാന്തര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പ്രേക്ഷകരുടെ വിലയിരുത്തല്‍ അല്ല സിനിമയെ നല്ലതും ചീത്തയുമാക്കുന്നതെന്ന വസന്‍ ബാലയുടെ വാക്കുകള്‍ കടുത്ത പ്രതിഷേധത്തിന് വഴിവച്ചിരുന്നു. 

ആലിയ ഭട്ടിനൊപ്പം വേദാങ്ക് റൈനയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ജിഗ്രക്കൊപ്പം റിലീസിനെത്തിയെ ‘വിക്കി വിദ്യ കാ വോ വാലാ വിഡിയോ’ ബോക്സോഫീസില്‍ മികച്ച അഭിപ്രായം നേടിയിരുന്നു. 

English Summary:

Following the box office failure of the Alia Bhatt starrer film 'Jigra', made on a budget of 80 crores, the director has quit the social media platform X (formerly Twitter).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com