ADVERTISEMENT

അങ്ങു കൊറിയയിൽ ഡോൺ ലീയെന്നൊരു നടനുണ്ട്. കേരളത്തിലെ കൊറിയൻ സിനിമാ പ്രേമികൾക്കിടയിൽ ലീ അറിയപ്പെടുന്നത് കൊറിയൻ മോഹൻലാൽ എന്ന പേരിലാണ്. അതെന്താ അങ്ങനെയൊരു പേര് എന്ന സംശയം മാറാൻ ലീയുടെ ഒരു സിനിമ കാണൂ എന്നു ആരാധകർ പറയും. അഭിനയത്തിലുള്ള സ്വാഭാവികത, തമാശ രംഗങ്ങളിലും സങ്കട രംഗങ്ങളിലുമുള്ള തഴക്കം, ആക്‌ഷൻ രംഗങ്ങളിലെ മെയ്‌വഴക്കം, മോഹൻലാലിനെ മലയാളികൾക്കു പ്രിയങ്കരനാക്കിയ ഒട്ടേറെ കാരണങ്ങളിൽ ചിലതാണിവ. ഈ ഗുണങ്ങളെല്ലാം ലീയ്ക്കും ഉണ്ടത്രെ. എങ്കിൽ കൊറിയൻ മോഹൻലാലിന്റെ കുറച്ചു സിനിമകൾ കണ്ടു കളയാം എന്നു കരുതിയാൽ ഇതാ

- ദി ഗാങ്സ്റ്റർ, ദി കോപ്, ദി ഡെവിൾ– ആമസോൺ പ്രൈം

- ദി ഔട്‌ലോസ്– ആമസോൺ പ്രൈം

- ദി ബ്രോസ് –നെറ്റ്‌ഫ്ലിക്സ്

- ഡീപ് ട്രാപ്– ആമസോൺ പ്രൈം

- ട്രെയിൻ ടൂ ബൂസാൻ–ആമസോൺ പ്രൈം

English Summary:

here is an actor named Don Lee in Korea. Lee is known among Korean movie lovers in Kerala as the 'Korean Mohanlal'.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com