ADVERTISEMENT

ദുൽഖർ സൽമാൻ നായകനായ ‘ലക്കി ഭാസ്കർ’ എന്ന സിനിമ കണ്ട് പണം സമ്പാദിക്കാൻ ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടി വിദ്യാർഥികൾ. വിശാഖപട്ടണം സെന്റ്. ആൻസ് ഹൈസ്കൂളിലെ വിദ്യാർഥികളാണ് ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടിയത്. ബാഗെടുത്ത് ഹോസ്റ്റൽ മതി ചാടിക്കടന്ന് ഓടുന്ന വിദ്യാർഥികളുടെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. 

‘ലക്കി ഭാസ്കർ’ സിനിമയിലെ ദുൽഖറിന്റെ കഥാപാത്രം ഏറെ സ്വാധീനിച്ചെന്നും ആ കഥാപാത്രത്തെ പോലെ നിറയെ സമ്പാദിച്ച്, കാറും വീടുമൊക്കെ വാങ്ങാൻ കഴിയുന്ന അവസ്ഥയിലെത്തിയതിനു ശേഷമെ തിരിച്ചു വരൂ എന്നാണ് സുഹൃത്തുക്കളോട് ഇവർ പറഞ്ഞത്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന കിരൺ കുമാർ, കാർത്തിക്, ചരൺ തേജ, രഘു എന്നിവരാണ് ഇത്തരത്തിൽ സ്കൂൾ ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടിയത്. ഇവർക്കു വേണ്ടിയുള്ള അന്വേഷണത്തിലാണ് പൊലീസ്. 

ദുല്‍ഖര്‍ സൽമാൻ നായകനായി എത്തിയ ലക്കി ഭാസ്‍കര്‍, വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ്. 1980-1990 കാലഘട്ടത്തിലെ ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ ആയിട്ടാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്. മീനാക്ഷി ചൗധരിയാണ് നായികയായി എത്തിയിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി.വി. പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം പകര്‍ന്നിരിക്കുന്നത്. തിയറ്ററിൽ തരംഗമായ ചിത്രം നെറ്റ്‍ഫ്ലിക്സിലൂടെ ഒടിടിയില്‍ എത്തിയപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

English Summary:

Four students go missing after being inspired by Lucky Bhaskar movie

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com