‘അഹാനയോ ഇഷാനിയോ’; ശ്രദ്ധനേടി സിന്ധു കൃഷ്ണയുടെ വിവാഹ ചിത്രം

Mail This Article
30-ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് കൃഷ്ണകുമാറും സിന്ധു കൃഷ്ണയും. വിവാഹ വാർഷികത്തോടനുബന്ധിച്ച് സിന്ധു കൃഷ്ണ പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. 1994 ഡിസംബർ 12നായിരുന്നു സിന്ധുകൃഷ്ണയുടെയും കൃഷ്ണകുമാറിന്റെയും വിവാഹം.
വിവാഹദിനത്തിൽ പകർത്തിയ ചിത്രങ്ങളിലൊന്നാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അഹാനയെ പോലെ തോന്നുന്നു എന്നാണ് ആരാധകരുടെ കമന്റ്. മറ്റു ചിലർക്ക് ഇഷാനിയെപ്പോലെ തോന്നുവെന്നാണ് പറയുന്നത്.
കൃഷ്ണകുമാർ- സിന്ധു ദമ്പതികൾക്ക് നാലു പെൺമക്കളാണ്. അച്ഛനു പിന്നാലെ അഹാന, ഇഷാനി, ഹൻസിക എന്നിവരും അഭിനയരംഗത്ത് എത്തി കഴിഞ്ഞു. അഭിനയരംഗത്ത് ഇല്ലെങ്കിലും മകൾ ദിയയും സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതരാണ്.
ബിസിനസ് രംഗത്താണ് ദിയ തിളങ്ങുന്നത്. അടുത്തിടെ ദിയയുടെ വിവാഹം നടന്നിരുന്നു, അശ്വിനാണ് വരൻ.