ADVERTISEMENT

എൻ. ലിംഗുസ്വാമി സംവിധാനത്തിൽ 2010 ൽ പുറത്തിറങ്ങിയ പയ്യാ എന്ന സിനിമയിലെ നായികയായിരുന്ന തമന്നയെ പ്രസംശിച്ച് സംവിധായകൻ. സിനിമയിലെ തമന്നയുടെയും കാർത്തിയുടെയും കോമ്പിനേഷൻ അന്ന് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ പാട്ടുകൾ എല്ലാം ഇപ്പോഴും ഹിറ്റാണ്. ഇപ്പോഴിതാ സിനിമയിൽ ആദ്യം നായികയായി തീരുമാനിച്ചിരുന്നത് നയൻതാരയെ ആയിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ ലിംഗുസ്വാമി.ചെറിയ പ്രശ്നങ്ങളെ തുടർന്ന് പിന്നീട് ആ വേഷം തമന്നയിലേക്ക് എത്തുകയായിരുന്നുവെന്നും സംവിധായകൻ പറഞ്ഞു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. 'തമന്ന വളരെ സത്യസന്ധയായ വ്യകതിയാണ്. പയ്യാ സിനിമയിൽ അഭിനയിക്കുമ്പോൾ 19 വയസ് മാത്രമേ തമന്നയ്ക്ക് ഉണ്ടായിരുന്നുള്ളൂ എന്നാണ് കരുതുന്നത്. ആദ്യം ആ സിനിമയിൽ അഭിനയിക്കേണ്ടിയിരുന്നത് നയൻതാര ആയിരുന്നു. ലാസ്‌റ് മിനിറ്റിൽ എനിക്കും നയൻതാരയ്ക്കും ഇടയിൽ ചെറിയ പ്രശ്നം വന്നത് കൊണ്ടാണ് ആ റോൾ തമന്നയിലേക്ക് എത്തിയത്. ആ സിനിമയിൽ കാർ, കാരവാൻ ഒന്നും എല്ലായിടത്തും കൊണ്ട് പോകാൻ സാധിക്കില്ല. വസ്ത്രം മാറാനുള്ള സൗകര്യം വിശാലമായി ഉണ്ടാവണം എന്നില്ല. പക്ഷേ, ലൈറ്റ് പോകും, ഒരു സീൻ പെട്ടെന്ന് എടുക്കണം എന്ന് പറഞ്ഞാൽ പെട്ടെന്ന് തന്നെ തമന്ന റെഡി ആയി വരും.

രണ്ട് മൂന്ന് പേർ സാരി വെച്ച് മറച്ച് നിന്നാണ് തമന്ന ആ സെറ്റിൽ പല ലൊക്കേഷനിലും ഡ്രസ്സ് മാറ്റിയിരുന്നത്. കരീന കപൂറിനെ പോലെ നീ കരിയറിൽ ഉയരും എന്ന് അന്ന് ഞാൻ തമന്നയോട് പറഞ്ഞിരുന്നു. ഒരു ദിവസം പോലും സെറ്റിൽ ലേറ്റ് ആയി തമന്ന എത്തിയിട്ടില്ല. പയ്യാ സിനിമയുടെ റീ റിലീസ് ചെയ്യാൻ പദ്ധതിയിട്ടപ്പോൾ നേരിൽ കണ്ടിരുന്നു. വളരെ ബഹുമാനം ഉള്ള സ്ത്രീയാണ്. എനിക്ക് അവരെ ഒരുപാട് ഇഷ്ടമാണ്,' ലിംഗുസ്വാമി പറഞ്ഞു.

English Summary:

Linguswamy, the director of the 2010 film paiyya, starring Karthi and Tamannaah, recently revealed some interesting behind-the-scenes details in an interview

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com