പത്മപ്രിയ. ചിത്രത്തിനു കടപ്പാട്: www.instagram.com/nitirajsingh01/
Mail This Article
×
ADVERTISEMENT
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ ഗ്ലാമർ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 45 വയസ്സ് പിന്നിട്ടിട്ടും നടിയുടെ ഗ്ലാമറിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്.
പത്മപ്രിയ. ചിത്രത്തിനു കടപ്പാട്: www.instagram.com/nitirajsingh01/
പത്മപ്രിയ. ചിത്രത്തിനു കടപ്പാട്: www.instagram.com/nitirajsingh01/
പാർവതി തിരുവോത്ത് ഉൾപ്പടെയുള്ള സഹപ്രവർത്തകരും ഫോട്ടോഷൂട്ടിനെ അഭിനന്ദിച്ച് രംഗത്തുവന്നു. പത്മപ്രിയ ജാനകിരാമൻ എന്ന പത്മപ്രിയ ‘സീനു വാസന്തി ലക്ഷ്മി’ എന്ന തെലുങ്ക് സിനിമയിലൂടെയാണ് അഭിനയരംഗത്തേക്കു വരുന്നത്. അതിനുശേഷം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി തിളങ്ങി.
പത്മപ്രിയ. ചിത്രത്തിനു കടപ്പാട്: www.instagram.com/nitirajsingh01/
പത്മപ്രിയ. ചിത്രത്തിനു കടപ്പാട്: www.instagram.com/nitirajsingh01/
കാഴ്ച, കറുത്ത പക്ഷികൾ, പഴശ്ശിരാജ എന്നീ മലയാളം ചിത്രങ്ങളിലെ അഭിനയത്തിന് നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തു.നാട്യ ബ്രഹ്മ ശ്രീ രാമമൂർത്തിയുടെ കീഴിൽ ഭരതനാട്യം അഭ്യസിച്ച പത്മപ്രിയ 200ൽ അധികം വേദികളിൽ നൃത്തം ചെയ്തിട്ടുണ്ട്.
പത്മപ്രിയ. ചിത്രത്തിനു കടപ്പാട്: www.instagram.com/nitirajsingh01/
കഴിഞ്ഞ മൂന്ന് വർഷമായി സിനിമയിൽ നിന്നും അകന്നു കഴിയുകയാണ് താരം. 2022ൽ റിലീസ് ചെയ്ത ബിജു മേനോൻ നായകനായെത്തിയ ഒരു തെക്കൻ തല്ലുകേസിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.