വിഷു സ്പെഷൽ ഫോട്ടോഷൂട്ടുമായി നയൻതാര ചക്രവർത്തി; ചിത്രങ്ങൾ വൈറൽ

Mail This Article
വിഷു ചിത്രങ്ങൾ പങ്കുവച്ച് നടി നയൻതാര ചക്രവർത്തി. വീട്ടിൽ ഒരുക്കിയ വിഷുക്കണിക്ക് അരികിലിരിക്കുന്ന മനോഹര ചിത്രങ്ങളാണ് നടി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഏവർക്കും വിഷു ആശംസകൾ നേർന്നുകൊണ്ട് നയൻതാര പങ്കിട്ട ചിത്രങ്ങൾ ശ്രദ്ധ നേടിക്കഴിഞ്ഞു.
ഓഫ് വൈറ്റ്–ഗോൾഡൻ കോംബിനേഷനിലുള്ള സ്കർട്ടും ഓഫ് ഷോൽഡർ ക്രോപ് ടോപ്പും ആണ് നയൻതാര ധരിച്ചത്. അരപ്പട്ട ഉൾപ്പെടെ വസ്ത്രത്തിനനുയോജ്യമാം വിധത്തിലുള്ള ആഭരണങ്ങളും അണിഞ്ഞിരിക്കുന്നു. ഓപ്പൺ ഹെയർസ്റ്റൈൽ ആണ് നയൻതാര തിരഞ്ഞെടുത്തത്. വിഷുവിനെ അനുസ്മരിപ്പിച്ച് തലമുടിയിൽ കണിക്കൊന്നയും ചൂടിയിരിക്കുന്നു.
2006 ൽ ‘കിലുക്കം കിലുകിലുക്കം’ എന്ന സിനിമയിലൂടെയാണ് നയൻതാര ചക്രവർത്തി അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴ് തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചു. പ്രമുഖ ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളുടെയും ഭാഗമായിട്ടുണ്ട്.