ADVERTISEMENT

പ്രശസ്ത സംവിധായിക മേഘ്‌ന ഗുൽസാറിന്റെ അടുത്ത ചിത്രത്തിൽ നടൻ പൃഥിരാജ് സുകുമാരനും ബോളിവുഡ് നടി കരീന കപൂറും ഒന്നിക്കുന്നു. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. ‘ദായ്റ’ എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. 

കേൾക്കുന്ന നിമിഷം മുതൽ മനസ്സിൽ തങ്ങി നിൽക്കുന്ന ചില കഥകളുണ്ട്, ദായ്റ തനിക്ക് അങ്ങനെ ഒന്നാണ് എന്ന് പൃഥ്വിരാജ് സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു. മേഘ്‌ന ഗുൽസാർ, കരീന കപൂർ ഖാൻ, ടീം ജംഗ്‌ലി പിക്‌ചേഴ്‌സ് എന്നിവരോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ താൻ ഏറെ ആവേശഭരിതനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കരീന കപൂർ, സംവിധായിക മേഘ്‌ന എന്നിവർക്കൊപ്പമുള്ള പൃഥ്വിരാജിന്റെ ആദ്യ ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. വിക്കി കൗശൽ പ്രധാനവേഷത്തിൽ അഭിനയിച്ച സാം ബഹദൂർ ആണ് മേഘ്‌നയുടേതായി ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രം. രൺബീർ കപൂറിന്റെ അനിമലുമായി തിയറ്ററിൽ മത്സരിച്ച ചിത്രം ബോക്‌സ് ഓഫിസിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 

English Summary:

Prithviraj Sukumaran-Kareena Kapoor movie Daayra update

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com