വ്യത്യസ്തനായി സിജു വിൽസൺ; ‘മായക്കണ്ണൻ’ പാട്ടുമായി ‘ഇന്നു മുതൽ’

Mail This Article
സിജു വിൽസൺ നായകനായെത്തുന്ന ‘ഇന്നു മുതൽ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘മായക്കണ്ണൻ’ എന്ന ഗാനം വേറിട്ട ആശയം മുൻനിർത്തിയാണ് ഒരുക്കിയത്. ജോഫി തരകന്റെ വരികൾക്ക് മെജോ ജോസഫ് സംഗീതം പകർന്ന് ആലപിച്ചിരിക്കുന്നു. ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാൾ കൂടിയാണ് മെജോ.
വാരിക്കുഴിയിലെ കൊലപാതകം, ലാൽ ബഹദൂർ ശാസ്ത്രി എന്നീ ചിത്രങ്ങൾക്കു ശേഷം രജീഷ് മിഥില സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇന്നു മുതൽ’. സ്‌മൃതി സുഗതൻ ആണ് ചിത്രത്തിൽ സിജു വിൽസന്റെ നായികയായി എത്തുന്നത്. ഇന്ദ്രൻസ്, സൂരജ് പോപ്സ്, ഉദയ് ചന്ദ്ര, നവാസ് വള്ളിക്കുന്ന്, ഗോകുലൻ, ദിലീപ് ലോഖറെ എന്നിങ്ങനെ മികച്ച താര നിര തന്നെ ‘ഇന്നു മുതലി’ന്റെ ഭാഗമായുണ്ട്.
വ്യത്യസ്തമായ ഒരു പ്രമേയവുമായാണ് ‘ഇന്നു മുതൽ’ ഒരുക്കിയിരിക്കുന്നത്. സംഗീതത്തിനും ബന്ധങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയാണ് ചിത്രം പറയുക. ചിത്രത്തിന്റെ ട്രെയിലറും ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ പുറത്തിറക്കിയ പാട്ടിനും മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.