മൂവന്തിതൻ ചായങ്ങളാൽ...; മനോഹര മെലഡിയുമായി ‘പുള്ളി’; ലിറിക്കൽ വിഡിയോ ശ്രദ്ധേയം

Mail This Article
ജിജു അശോകൻ സംവിധാനം ചെയ്യുന്ന ‘പുള്ളി’ എന്ന ചിത്രത്തിലെ പുതിയ പാട്ടിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. ‘മൂവന്തിതൻ ചായങ്ങളാൽ’ എന്നു തുടങ്ങുന്ന പാട്ടിന് ബി.കെ.ഹരിനാരായണനാണു വരികൾ കുറിച്ചത്. ബിജിബാൽ ഈണമിട്ട പാട്ട് മധു ബാലകൃഷ്ണൻ ആലപിച്ചിരിക്കുന്നു. പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.
‘മൂവന്തിതൻ ചായങ്ങളാൽ
ചേലാർന്ന പൂഞ്ചില്ലയിൽ
ചേക്കേറിയോ ഇന്നോളവും
കാണാത്ത വെൺപ്രാവുകൾ....’
ദേവ് മോഹൻ നായകനായെത്തുന്ന ചിത്രമാണ് ‘പുള്ളി’. ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, വിജയകുമാർ, വെട്ടുകിളി പ്രകാശ്, രാജേഷ് ശർമ, സെന്തിൽ, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രതാപൻ, മീനാക്ഷി, അബിൻ, ബിനോ തുടങ്ങിയവരും വേഷമിടുന്നു. ബിനു കുര്യൻ ആണ് ഛായാഗ്രാഹകൻ. എഡിറ്റിങ്: ദീപു ജോസഫ്. പ്രശാന്ത് മാധവ് കലാസംവിധാനം നിർവഹിക്കുന്നു. കമലം ഫിലിംസിന്റെ ബാനറിൽ ടി.ബി രഘുനന്ദൻ ആണ് ‘പുള്ളി’ നിർമിക്കുന്നത്.