ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദറിന്റെ ഈണം; ‘കള്ളൻ’ പാട്ട് ശ്രദ്ധേയം

Mail This Article
റാഫി തിരക്കഥ ഒരുക്കി ഹരിദാസ് സംവിധാനം ചെയ്യുന്ന ‘താനാര’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘കള്ളൻ’ എന്ന പേരിൽ പുറത്തിറങ്ങിയ പാട്ടിനു ബി.കെ.ഹരിനാരായണാനാണ് വരികൾ കുറിച്ചത്. ഗോപി സുന്ദർ ഈണമൊരുക്കിയ ഗാനം നെവിൻ.സി.ഡെൽസൺ ആലപിച്ചു. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്നേഹ ബാബു തുടങ്ങിയവർ മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘താനാര’. വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി മത്തായി ചിത്രം നിർമിക്കുന്നു. ഓഗസ്റ്റ് 23ന് ചിത്രം പ്രദർശനത്തിനെത്തും.