സിബിഐസി തലപ്പത്ത് ഡോ. ജോൺ ജോസഫ്

Mail This Article
×
ന്യൂഡൽഹി ∙ കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോർഡിന്റെ (സിബിഐസി) അധ്യക്ഷ ചുമതല മലയാളിയായ ഡോ.ജോൺ ജോസഫിന്. നിലവിൽ സിബിഐസി അംഗവും ധനമന്ത്രാലയത്തിൽ അഡീഷനൽ സെക്രട്ടറിയുമാണ് കോട്ടയം കുറിച്ചിത്താനം സ്വദേശിയായ ജോൺ ജോസഫ്.
അധ്യക്ഷനായിരുന്ന പി.കെ.ദാസ് സ്വയം വിരമിച്ചതിനാലാണ് നിയമനം. 3 മാസത്തേക്കോ പുതിയ അധ്യക്ഷനെ നിയമിക്കുന്നതുവരെയോ ആയിരിക്കും ചുമതലയെന്നും ഉത്തരവിൽ പറയുന്നു. ഐആർ ബറ്റാലിയൻ കമൻഡാന്റും മാവോയിസ്റ്റ്‌വിരുദ്ധ സേന എസ്പിയുമായ ചൈത്ര തെരേസ ജോൺ മകളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.