ADVERTISEMENT

തൃശൂർ ∙ ധനലക്ഷ്മി ബാങ്കിന്റെ പാർട്ട് ടൈം ചെയർമാനായി പ്രമുഖ കരാറുകാരനും വ്യവസായിയുമായ കെ.എൻ.മധുസൂദനൻ (കലഞ്ഞൂർ മധു) നാളെ ബാങ്ക് ആസ്ഥാനത്തെത്തി ചുമതലയേൽക്കും. സെപ്റ്റംബർ 26 മുതൽ മൂന്നു വർഷത്തേക്കുള്ള നിയമനത്തിനു കഴിഞ്ഞ ദിവസമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകിയത്. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം കെ.എൻ.ഹരിലാലിന്റെയും ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെയും സഹോദരനാണ്.

ധനലക്ഷ്മി ബാങ്കിൽ 0.19% ഓഹരി കൈവശമുള്ള മധുസൂദനൻ 2022 നവംബർ മുതൽ ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമാണ്. 2021 ഡിസംബർ മുതൽ ബാങ്കിൽ ചെയർമാൻ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com