ആതിരയ്ക്ക് ഒരൊറ്റ ആഗ്രഹമേയുള്ളൂ, ഒന്നു നടക്കണം....
Mail This Article
ആർപ്പൂക്കര∙ വില്ലൂന്നി തിനാക്കുഴി ഒറ്റമുറിക്കുള്ളിലൊതുങ്ങിയ ആതിര (22) കൊതിക്കുന്നത് ഒന്നു നടക്കാനാണ്. അപസ്മാര രോഗം നാല് വർഷങ്ങൾക്ക് മുൻപ് ആതിരയുടെ കാലുകൾ തളർത്തി. നിർധന കുടുംബാംഗമായ ആതിരയെ പരിചരിക്കാൻ അമ്മ ഓമനയും അച്ഛൻ സതീഷ്കുമാറും സഹോദരങ്ങളായ അനന്തുവും അഭിരാമിയും ഒപ്പമുണ്ട്.
കുട്ടിക്കാലം മുതൽ കൈകാലുകൾ കോച്ചിപ്പിടിക്കുകയായിരുന്നു. ചികിത്സകൾ പലതും ചെയ്തെങ്കിലും ഫലമുണ്ടായില്ല. ചികിത്സിക്കാൻ ഏറെ പണം ചെലവായി. നടക്കാൻ കഴിഞ്ഞിരുന്ന സമയത്ത് സതീർഥ്യ സ്പെഷ്യൽ സ്കൂളിൽ പഠനം നടത്തി. പിന്നീട് കാലുകളുടെ ശേഷി കുറഞ്ഞ് നിവർന്നു നിൽക്കാൻ വയ്യാത്ത അവസ്ഥയിലായി.
ദിനചര്യകൾ പോലും മറ്റൊരാളുടെ സഹായമില്ലാതെ കഴിയാതെ വന്നു. ആതിരയുടെ ചികിത്സയും മറ്റ് കുടുംബ ചെലവുകളും സതീഷ്കുമാർ കണ്ടെത്തിയിരുന്നത് കൂലിപ്പണിയിൽ നിന്നാണ്. ഞരമ്പ് സംബന്ധമായ രോഗമാണ് ആതിരയ്ക്ക്. അടിയന്തര ശസ്ത്രിക്രയയ്ക്കു വിധേയമാക്കിയാൽ നടക്കാനാവുമെന്ന് ഡോക്ടർമാർ പറയുന്നു. ഇതിനായി 5 ലക്ഷം രൂപയോളം വേണം. ഭീമമായ ഈ തുക കണ്ടെത്താൻ ഈ നിർധന കുടുംബത്തിനു കഴിയില്ല.
സതീഷ് കുമാറിന്റെയും മകൾ ആതിര സതീഷിന്റെയും പേരിൽ ജോയിന്റ് അക്കൗണ്ട് എസ്ബിഐ കരിപ്പൂത്തട്ട് ശാഖയിൽ തുടങ്ങിയിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
- എസ്ബിഐ കരിപ്പൂത്തട്ട്
- അക്കൗണ്ട് നമ്പർ 67352224615
- ഐഎഫ്എസ് കോഡ്– SBIN0070377
വിലാസം
- ആതിര സതീഷ്
- തിനാക്കുഴിയിൽ വീട്
- വില്ലൂന്നി പിഒ
- ആർപ്പൂക്കര വെസ്റ്റ്
- ഫോൺ: 9744532952.