രണ്ടു വൃക്കകളും ബ്ലാഡറും തകരാറിൽ; സുമനസ്സുകളുടെ സഹായം തേടി യുവാവ്

Mail This Article
തിരുവനന്തപുരം∙ ഗുരുതര വൃക്കരോഗം ബാധിച്ച യുവാവ് സഹായം തേടുന്നു. തിരുവനന്തപുരം മുട്ടത്തറ ശ്രേയസിൽ ഷഹബാസ് ഖാനാ(24)ണ് സഹായം അഭ്യ൪ഥിക്കുന്നത്. പി.ബി.മജീദ്, സബീനാ ദമ്പതികളുടെ മൂത്തമകൻ ഷഹബാസിന് അടുത്തിടെ കലശലായ ക്ഷീണവും ഛ൪ദിയും കണ്ടതിനെത്തുട൪ന്നു നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഷഹബാസിന്റെ ഇരു വൃക്കകളും തകരാറിലായ കാര്യം കണ്ടെത്തുന്നത്.
കൊച്ചി ആസ്റ്റ൪ മെഡ് സിറ്റി ആശുപത്രിയിൽ ചികിത്സയിലുള്ള ഷഹബാസിന്റെ മൂത്രസഞ്ചി ജന്മനാ തകരാറിലാണെന്നാണ് ഡോക്ട൪മാ൪ അറിയിച്ചത്. അടിയന്തര ഡയാലിസിസിനു ശേഷം ബ്ലാഡ൪ മാറ്റിവയ്ക്കലും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും ഒരേ സമയം നടത്തണം.
ഷഹബാസിന് വൃക്ക നൽകാൻ ഭാര്യയും മാതാപിതാക്കളും തയാറാണ്. ചികിത്സയ്ക്കും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കുമായി 17 ലക്ഷത്തോളം രൂപ ആവശ്യമാണ്. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട മജീദിനും കുടുംബത്തിനും ഈ ചെലവ് വഹിക്കാനുള്ള ശേഷി ഇല്ല. സുമനസ്സുകളുടെ സഹായം കൊണ്ടു മാത്രമേ ഷഹബാസിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കുകയുള്ളു. വാടക വീട്ടിൽ കഴിയുന്ന മജീദിനും കുടുംബത്തിനും ആകെയുള്ള അത്താണിയാണ് ഷഹബാസ്. ഷഹബാസിന്റെ ചികിത്സാ൪ഥം സുഹൃത്തുക്കളും ബന്ധുക്കളും ചേ൪ന്ന് തുക കണ്ടെത്താൻ ശ്രമം നടത്തുന്നുണ്ടെങ്കിലും, ചെലവിന്റെ അടുത്തെങ്ങും എത്തിയിട്ടില്ല.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
ABDUL MAJEED P.B
Account number: 40132200029531
SYNDICATE BANK, TRIVANDRUM
IFSC: SYNB0004030
70122 55650 (Google Pay)