‘അടിയന്തരാവസ്ഥ ഒരു തെറ്റായ തീരുമാനം: സാഹചര്യം ഇന്നത്തേതിൽ നിന്ന് വ്യത്യസ്തം’

Mail This Article
ന്യൂഡൽഹി ∙ അടിയന്തരാവസ്ഥ തെറ്റായിരുന്നുവെന്ന് തുറന്നു സമ്മതിച്ച് ഇന്ദിരാഗാന്ധിയുടെ കൊച്ചുമകൻ രാഹുൽ ഗാന്ധി.ഇന്ദിരാഗാന്ധി തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട്. അന്നു സംഭവിച്ചത് തെറ്റായിരുന്നുവെന്നും ഇന്നത്തേതിൽ നിന്ന് വ്യത്യസ്തമായിരുന്നു അന്നത്തെ സാഹചര്യങ്ങളെന്നും കോൺഗ്രസ് ഒരിക്കലും രാജ്യത്തിന്റെ ഭരണസംവിധാനം പിടിച്ചെടുക്കാൻ ശ്രമിച്ചിട്ടില്ലെന്നും കൗശിക് ബസുവുമായുള്ള അഭിമുഖത്തിൽ രാഹുൽ പറഞ്ഞു.
രാജ്യസ്വാതന്ത്ര്യത്തിനായി പോരാടുകയും ഭരണഘടന വാഗ്ദാനം ചെയ്യുന്ന സമത്വത്തിനായി നിലകൊള്ളുകയും ചെയ്യുന്ന കോൺഗ്രസ് പാർട്ടിയിൽ ആഭ്യന്തര ജനാധിപത്യത്തിനായി വാദിക്കുന്നയാളാണ് താനെന്നും യുഎസിലെ കോർണൽ യൂണിവേഴ്സിറ്റി പ്രഫസറും ഇന്ത്യയുടെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവുമായ കൗശിക് ബസുവിനോട് രാഹുൽ പറഞ്ഞു.