അംബാനി കുടുംബത്തിന് 25 കോടി രൂപ പിഴ
Mail This Article
ന്യൂഡൽഹി ∙ റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസിൽ അംബാനി കുടുംബാംഗങ്ങൾക്ക് സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) 25 കോടി രൂപ പിഴ വിധിച്ചു. മുകേഷ് അംബാനി, ഭാര്യ നിത അംബാനി, അനിൽ അംബാനി, ഭാര്യ ടിന അംബാനി, കെ.ഡി.അംബാനി തുടങ്ങിയവരാണു പിഴയടയ്ക്കേണ്ടത്.
റിലയൻസ് പ്രമോട്ടർമാരായ ഇവർ 2000ൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് സെബിയുടെ നടപടി. നിയമപ്രകാരം 5% ഓഹരികൾ മാത്രമേ പ്രമോട്ടർമാർക്ക് ഏറ്റെടുക്കാൻ കഴിയൂ എന്നിരിക്കെ അംബാനി കുടുംബാംഗങ്ങൾ 6.83% ഓഹരികൾ ഏറ്റെടുത്തു.
വിശദാംശങ്ങൾ വെളിപ്പെടുത്താതതു നടപടിക്രമങ്ങളുടെ ലംഘനമായി കണ്ടാണു പിഴ ഈടാക്കിയിരിക്കുന്നത്. അംബാനി കുടുംബാംഗങ്ങളും നിലവിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഭാഗമായിട്ടുള്ള സ്ഥാപനങ്ങളും ഉൾപ്പെടെ 34 കക്ഷികൾ ചേർന്നാണ് പിഴയൊടുക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു.
English Summary: 25 crore fine for Ambani family