അംബാനിക്കേസ്: മുൻ ഏറ്റുമുട്ടൽ വിദഗ്ധൻ അറസ്റ്റിൽ
Mail This Article
×
മുംബൈ ∙ മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടക വസ്തുക്കളുമായി കാർ കണ്ടെത്തിയ കേസിൽ മുംബൈ പൊലീസിലെ മുൻ ഏറ്റുമുട്ടൽ വിദഗ്ധൻ പ്രദീപ് ശർമയെയും (60) മറ്റു രണ്ടു പേരെയും എൻഐഎ അറസ്റ്റ് ചെയ്തു. ഇതോടെ പിടിയിലായവർ 5 പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ പത്തായി.
അറസ്റ്റിലായ അസിസ്റ്റന്റ് ഇൻസ്പെക്ടർ സച്ചിൻ വാസെയടക്കമുള്ളവർ നൽകിയ മൊഴികളാണു ശർമയിലേക്കു നയിച്ചതെന്നാണു വിവരം. മുന്നൂറോളം ഏറ്റുമുട്ടലുകളിലായി 113 കുറ്റവാളികളെയാണു ശർമ കൊലപ്പെടുത്തിയത്. അഴിമതി, കുറ്റവാളികളുമായുള്ള ബന്ധം എന്നീ ആരോപണങ്ങളെത്തുടർന്ന് 2008ൽ സർവീസിൽ നിന്നു പുറത്താക്കിയെങ്കിലും തെളിവില്ലാത്തതിനാൽ തിരിച്ചെടുത്തു. 2019ൽ വിരമിച്ച് ശിവസേനയിൽ ചേർന്ന ഇദ്ദേഹം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ടു.
English Summary: NIA arrests Pradeep Sharma
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.