ADVERTISEMENT

ന്യൂഡൽഹി∙ ദേശീയതാ ചിന്തയിലൂന്നിയുള്ള പ്രവർത്തനങ്ങൾക്കു കൂടുതൽ പ്രാധാന്യം നൽകാനുള്ള മാർഗങ്ങൾ മധ്യപ്രദേശിലെ ചിത്രകൂടിൽ ആരംഭിച്ച ആർഎസ്എസ് ഉന്നതതലയോഗം ചർച്ച ചെയ്യും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംഘപരിവാറിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തലും മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിലുള്ള സേവന പ്രവർത്തനങ്ങളും ചർച്ച ചെയ്യുന്നതാണു മുഖ്യമെന്ന് ആർഎസ്എസ് വക്താക്കൾ വിശദീകരിക്കുന്നുവെങ്കിലും കേരളം, ബംഗാൾ, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ദേശീയതാ വികാരത്തിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള സാധ്യതയും യോഗം ആരായുമെന്നാണു സൂചന. 

യുപി തിരഞ്ഞെടുപ്പും മുഖ്യ ചർച്ചകളിലുണ്ടാകും. അയോധ്യയിലെ രാമക്ഷേത്ര ഭൂമി വിവാദവും ചർച്ച ചെയ്യും. ക്ഷേത്രനിർമാണ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപട്റായിയും  പങ്കെടുക്കുന്നുണ്ട്.ആദ്യ 2 ദിവസം 11 മേഖലകളിൽ നിന്നുള്ള മുഖ്യപ്രചാരകന്മാരാണ് മോഹൻ ഭാഗവതും ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയും പങ്കെടുക്കുന്ന യോഗത്തിൽ പങ്കു ചേരുന്നത്. 5 ജോയിന്റ് സെക്രട്ടറിമാരും പങ്കെടുക്കുന്നു. യുപിയിൽ നിന്നുള്ള അനിൽസിങ്, മഹേന്ദ്ര എന്നിവർ യോഗത്തിൽ യുപിയിലെ രാഷ്ട്രീയ സാഹചര്യം വിശദീകരിച്ചു.

12ന് 42 പ്രാദേശിക പ്രാന്തപ്രചാരകന്മാരും സഹപ്രചാരകന്മാരും വെർച്വലായി യോഗത്തിൽ പങ്കെടുക്കും. 13നു സംഘ്പരിവാറിലെ വിവിധ സംഘടനകളുടെ സംഘടനാ ജനറൽ സെക്രട്ടറിമാർ പ്രവർത്തനങ്ങളും പദ്ധതികളും വിശദീകരിക്കും.

‘കൂ’വിൽ അക്കൗണ്ട് തുടങ്ങി ആർഎസ്എസ്

തദ്ദേശീയ സാമൂഹിക മാധ്യമമായ ‘കൂ’വിൽ ആർഎസ്എസ് അക്കൗണ്ട് തുടങ്ങി. ഇന്ത്യൻ ആപ്പായ ‘കൂ’വിൽ ഒട്ടുമിക്ക ബിജെപി നേതാക്കളും അക്കൗണ്ട് എടുത്തിട്ടുണ്ട്.

English summary:RSS leadership meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com