ADVERTISEMENT

ന്യൂ‍ഡൽഹി ∙ കോവിഡിനെ പ്രതിരോധിക്കാൻ സ്പുട്നിക് ലൈറ്റ് വാക്സീന്റെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ (ഡിസിജിഐ) അനുമതി നൽകി. രാജ്യത്ത് ഉപയോഗാനുമതി ലഭിക്കുന്ന ഒൻപതാമത്തെ വാക്സീൻ ആണിത്. വാക്സീനു പുറമേ റഷ്യൻ നിർമിത സ്പുട്നിക് വാക്സീന്റെ ബൂസ്റ്റർ ഡോസ് ആയും ഉപയോഗിക്കാനാവും. ഒറ്റത്തവണ നൽകുന്ന വാക്സീൻ ആണിത്.

ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ് വാക്സീന്റെ ഇന്ത്യയിലെ പരീക്ഷണങ്ങൾ നടത്തിയത്. മറ്റു വാക്സീനുകളുടെ ബൂസ്റ്റർ ഡോസ് ആയും സ്പുട്നിക് ലൈറ്റ് ഉപയോഗിക്കാനുള്ള അപേക്ഷ ഡിസിജിഐയുടെ പരിഗണനയിലാണ്.

English Summary: DCGI gives emergency use nod to Sputnik Light

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com