ADVERTISEMENT

നോയിഡ ∙ സ്വകാര്യ സ്കൂളുകൾ ഫീസ് നിരക്ക് വർധിപ്പിച്ചതിനെതിരെ ഗ്രേറ്റർ നോയിഡയിൽ വഴിയോരത്തു ബൂട്ട് പോളിഷ് ചെയ്ത് രക്ഷിതാക്കളുടെ സമരം.

പണപ്പെരുപ്പവും വിലക്കയറ്റവും മൂലം പൊറുതിമുട്ടിയിരിക്കെ, ഫീസ് വർധന താങ്ങാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണു സ്വകാര്യസ്ഥാപനങ്ങളിലെ മാനേജർമാരും എൻജിനീയർമാരും ചാർട്ടേഡ് അക്കൗണ്ടന്റുമാരും അടക്കമുള്ള രക്ഷിതാക്കൾ പ്രതിഷേധത്തിനിറങ്ങിയത്.

ഫീ റഗുലേഷൻ ആക്ട് നിലവിലുണ്ടെങ്കിലും സ്വകാര്യ സ്കൂളുകളിൽ ഫീസ് വർധനയ്ക്ക് ഉത്തർ പ്രദേശ് സർക്കാർ ഈയിടെ അനുമതി നൽകിയിരുന്നു. ഈ ഉത്തരവ് പിൻവലിക്കണമെന്നും രക്ഷിതാക്കളുടെ സംഘടന മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു.

English Summary: With ‘boot polish’, parents in Noida protest school fee hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com