അയോധ്യയിലെ രാമക്ഷേത്രം: പ്രതിഷ്ഠാ കർമം 2024 ജനുവരിയിൽ
Mail This Article
×
അയോധ്യ ∙ അയോധ്യയിലെ രാമക്ഷേത്രത്തിൽ 2024 ജനുവരിയിലെ മകരസംക്രാന്തി ദിനത്തിൽ ശ്രീരാമവിഗ്രഹം പ്രതിഷ്ഠിക്കും. അടുത്ത വർഷം ഡിസംബറിൽ ക്ഷേത്രത്തിന്റെ ജോലികൾ പൂർത്തിയാവും. ഇപ്പോൾ ക്ഷേത്രഭൂമിയിലെ താൽക്കാലിക ശ്രീകോവിലിലാണു വിഗ്രഹമുള്ളത്.
രാമക്ഷേത്രം പൂർത്തിയാകാൻ 1800 കോടി രൂപ ചെലവു വരുമെന്ന് ക്ഷേത്ര നിർമാണ ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രത്തിൽ പ്രമുഖ ഹിന്ദു സന്യാസിമാരുടെ പ്രതിമകൾ സ്ഥാപിക്കാനും ട്രസ്റ്റ് യോഗം തീരുമാനിച്ചു. ട്രസ്റ്റിന്റെ നിയമാവലികളും ചട്ടങ്ങളും യോഗം അംഗീകരിച്ചു.
English Summary: Ayodhya Ram temple to cost about ₹1,800 crore: Trust
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.