ADVERTISEMENT

ന്യൂഡൽഹി ∙ സെക്കൻഡ് ഹാൻഡ് വാഹന വിൽപന ഏജൻസികൾക്ക് അതതു സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് അതോറിറ്റികളിൽ (ആർടിഎ) റജിസ്ട്രേഷൻ നിർബന്ധമാക്കി. കേന്ദ്ര മോട്ടർ വാഹന ചട്ടത്തിലെ ഇതുൾപ്പെടെയുള്ള ഭേദഗതികൾ ഏപ്രിൽ ഒന്നിനു നിലവിൽ വരും. വാഹനം വിറ്റുകഴിഞ്ഞാലും അതിന്റെ രേഖകൾ മാറ്റാത്തതുമൂലം ഉടമകൾ കുരുക്കിലാകുന്ന സംഭവങ്ങൾ ഏറിവരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ നിയമ ഭേദഗതിക്ക് ഒരുങ്ങുന്നതായി സെപ്റ്റംബറി‍ൽ ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു.

വാഹനം വിൽക്കാനായി സെക്കൻഡ് ഹാൻഡ് ഡീലറെ ഏൽപിച്ചുകഴിഞ്ഞാൽ പിന്നീട് വിറ്റ്, പുതിയ ഉടമയുടെ പേരിലേക്കു റജിസ്റ്റർ ചെയ്യുന്നതുവരെ ഡീലറായിരിക്കും വാഹനത്തിന്റെ ‘കൽപിത ഉടമ’ എന്നതാണ് ഇനി വരുന്ന പ്രധാന മാറ്റം. ഈ കാലയളവിൽ വാഹനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന എന്തു പ്രശ്നത്തിനും ഡീലറായിരിക്കും ഉത്തരവാദി. വാഹനം ഏൽപിച്ചാലുടൻ ഉടമ ഡീലറുടെ സമ്മതപത്രം ഓൺലൈനിൽ ബന്ധപ്പെട്ട ആർടിഒയ്ക്കു ലഭ്യമാക്കണം.

ഡ്യൂപ്ലിക്കറ്റ് ആർസി (റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്), എൻഒസി, ഉടമസ്ഥത മാറ്റാനുള്ള അപേക്ഷ നൽകൽ തുടങ്ങിയവയ്ക്കുള്ള അധികാരം ഡീലർക്കുണ്ട്. വിൽക്കാൻ ഏൽപിക്കുന്ന വാഹനം ടെസ്റ്റ് ഡ്രൈവിനോ അറ്റകുറ്റപ്പണിക്കോ മാത്രമേ റോഡിലിറക്കാവൂ.  വിൽക്കുന്നതു വരെ ഓരോ വാഹനത്തിനും ഇലക്ട്രോണിക് ട്രിപ് റജിസ്റ്റർ വച്ച് യാത്രകളുടെ പൂർണ വിവരങ്ങൾ രേഖപ്പെടുത്തണം. 

English Summary: RTA registration mandatory for second hand vehicle agencies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com