മൂന്ന് ഐഎസ് ഭീകരർ പിടിയിൽ
Mail This Article
ന്യൂഡൽഹി ∙ വിവിധയിടങ്ങളിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ട 3 ഐഎസ് ഭീകരരെ ഡൽഹി പൊലീസ് സ്പെഷൽ സെൽ അറസ്റ്റ് ചെയ്തു. ഡൽഹിയിൽ ഭീകരാക്രമണം നടത്താനുള്ള അവസാനവട്ട തയാറെടുപ്പുകൾക്കിടെയാണ് ജാർഖണ്ഡ് സ്വദേശി മുഹമ്മദ് ഷാനവാസ് ആലമിനെ ഡൽഹിയിലും മുഹമ്മദ് അർഷദ് വാർസിയെ യുപിയിലെ മൊറാദാബാദിലും മുഹമ്മദ് റിസ്‌വാൻ അഷ്റഫിനെ ലക്നൗവിലും പിടികൂടിയത്. അന്വേഷണസംഘം ഡെറാഡൂൺ, പ്രയാഗ്‌രാജ് എന്നിവിടങ്ങളിലും റെയ്ഡ് നടത്തി.
പാക്ക് ചാരസംഘടന ഐഎസ്ഐയുടെ പിന്തുണയോടെയായിരുന്നു പിടിയിലാവരുടെ പ്രവർത്തനം. ബിടെക് ബിരുദധാരികളായ മൂവരും ബോംബ് നിർമാണത്തിൽ വിദഗ്ധരായിരുന്നു. കൊടുംഭീകരരിലൊരാളായ ഷാനവാസിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് എൻഐഎ 3 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാൾ കേരളവും സന്ദർശിച്ചിരുന്നുവെന്നു ഉദ്യോഗസ്ഥർ പറഞ്ഞു.
English Summary: Three IS terrorists arrested