മഹാരാഷ്ട്ര: കോൺഗ്രസ് വഴങ്ങി; ഉദ്ധവ് പക്ഷം 21 സീറ്റിൽ

Mail This Article
മുംബൈ ∙ മഹാരാഷ്ട്രയിൽ ശിവസേന (ഉദ്ധവ്) 21, കോൺഗ്രസ് 17, എൻസിപി (ശരദ് പവാർ) 10 വീതം സീറ്റുകളിൽ മത്സരിക്കും. സാംഗ്ലി, ഭിവണ്ടി സീറ്റുകൾ ഉദ്ധവ്, പവാർ വിഭാഗങ്ങൾക്കു വിട്ടുകൊടുക്കാൻ കോൺഗ്രസ് തയാറായതോടെയാണു തർക്കം തീർന്നത്. പിസിസി പ്രസിഡന്റ് നാനാ പഠോളെ, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ, എൻസിപി സ്ഥാപകൻ ശരദ് പവാർ എന്നിവർ സംയുക്ത വാർത്താസമ്മേളനത്തിലാണു സീറ്റുവിഭജനം പ്രഖ്യാപിച്ചത്.
അതിനിടെ, അമരാവതിയിൽ ദലിത് നേതാവ് പ്രകാശ് അംബേദ്കറുടെ സഹോദരൻ ആനന്ദരാജ് അംബേദ്കർക്ക് അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം പിന്തുണ പ്രഖ്യാപിച്ചു. റിപ്പബ്ലിക്കൻ സേന പാർട്ടി സ്ഥാനാർഥിയാണ് ആനന്ദ്‌രാജ്. പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡി സ്ഥാനാർഥിയും ഇവിടെ മത്സരരംഗത്തുണ്ട്.