പ്രതീകാത്മക ചിത്രം (Photo - Shutterstock / simon jhuan)
Mail This Article
×
ADVERTISEMENT
ബെംഗളൂരു ∙ കുടുംബവഴക്കിനെത്തുടർന്ന് അമ്മ മുതലസംരക്ഷണകേന്ദ്രത്തിലേക്കു വലിച്ചെറിഞ്ഞ ആറുവയസ്സുകാരനു ദാരുണാന്ത്യം. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ കാളീനദിയിലെ ദണ്ഡേലി മുതലസംരക്ഷണ കേന്ദ്രത്തിലേക്ക് ശനിയാഴ്ച വൈകിട്ടാണു മകൻ വിവേകിനെ അമ്മ സാവിത്രി (23) വലിച്ചെറിഞ്ഞത്. ഭർത്താവ് രവികുമാറുമായുള്ള വഴക്കിനെത്തുടർന്നു കുട്ടിയുമായി ഇവർ വീടുവിട്ടിറങ്ങുകയായിരുന്നു.
കേന്ദ്രത്തിലെ ജീവനക്കാർ അറിയിച്ചതനുസരിച്ച് പൊലീസും അഗ്നിരക്ഷാ സേനയും രാത്രി തന്നെ തിരച്ചിൽ തുടങ്ങിയെങ്കിലും വെളിച്ചക്കുറവു തടസ്സമായി. ഇന്നലെ രാവിലെ മൃതദേഹഭാഗങ്ങൾ കണ്ടെത്തി. മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
English Summary:
A six-year-old boy, who was thrown into a crocodile infested stream
by his mother after a family quarrel, died
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.