ലഡാക്ക്: ചൈനയുമായി ചർച്ച തുടരുമെന്ന് വിദേശകാര്യമന്ത്രി
Mail This Article
ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്കിലെ ചൈനയുടെ കടന്നുകയറ്റത്തിന് 5 വർഷം. നിലവിലുള്ള പ്രശ്നങ്ങൾ ചൈനയുമായി ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയുമെന്നും അതിർത്തിയിൽ പൂർണ സമാധാനം കൊണ്ടുവരാൻ കഴിയുമെന്നും വിദേശകാര്യമന്ത്രി ജയശങ്കർ പറഞ്ഞു. പട്രോളിങ് നടത്താനുള്ള അധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമാണു നിലവിൽ ശേഷിക്കുന്നതെന്നു മന്ത്രി വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മിൽ സമാധാനമുണ്ടാകുന്നതു മേഖലയ്ക്കു മുഴുവൻ പ്രയോജനപ്പെടുമെന്നു പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിട്ടുള്ളതായും ജയശങ്കർ പറഞ്ഞു. പഴയസ്ഥിതി കൈവരിക്കുന്നതിനായി ഇന്ത്യ നയതന്ത്രചർച്ചകൾ തുടരും.
2020 മേയിലാണു കിഴക്കൻ ലഡാക്കിൽ ഡെപ്സാങ് , ഡെംചോക് എന്നിവിടങ്ങളിൽ ഇന്ത്യയുടെ ഭൂപ്രദേശത്തേക്കു ചൈനയുടെ സേന കടന്നുകയറിയത്. ഇന്ത്യൻ സേന ഇതിനെതിരെ നിലയുറപ്പിച്ചതോടെയാണു സംഘർഷം രൂപപ്പെട്ടത്.