മണിപ്പുരിൽ വീണ്ടും വെടിവയ്പ്; യുവാവ് കൊല്ലപ്പെട്ടു; 5000 അർധസൈനികർ കൂടി മണിപ്പുരിലേക്ക്

Mail This Article
മണിപ്പുർ കലാപം ആളിക്കത്തിയതോടെ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമായി. ജിരിബാമിൽ ബിജെപി ജില്ലാ ഭാരവാഹികൾ കൂട്ടരാജി നൽകി. രാജി ആവശ്യപ്പെട്ട് വിദ്യാർഥികളും പ്രക്ഷോഭം ആരംഭിച്ചു. മുഖ്യമന്ത്രി ഇന്നലെ രാത്രി വിളിച്ചുചേർത്ത എൻഡിഎ എംഎൽഎമാരുടെ യോഗത്തിൽ ഇരുപതിൽ താഴെ പേർ മാത്രമാണു പങ്കെടുത്തത്.
ജിരിബാമിൽ കലാപത്തിലേർപ്പെട്ട ജനക്കൂട്ടത്തിനു നേരെയുള്ള വെടിവയ്പ്പിൽ കെ.അതൗബ (20) കൊല്ലപ്പെട്ടു. ഇംഫാൽ താഴ്‌വരയിലും സൈനിക നടപടിയിൽ ഒരാൾക്കു പരുക്കേറ്റു. ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലെ തീരുമാനമനുസരിച്ച് 50 കമ്പനി കേന്ദ്രസേന (5000 പേർ) മണിപ്പുരിലേക്ക് തിരിച്ചു. കേന്ദ്ര ആഭ്യന്തരസെക്രട്ടറി ഗോവിന്ദ് മോഹൻ ഇന്നു മണിപ്പുരിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തും.