വിദ്വേഷപ്രസംഗം: മാപ്പ് പറയാതെ ജഡ്ജി
Mail This Article
×
ന്യൂഡൽഹി ∙ വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങിൽ പങ്കെടുത്തു വിവാദ പ്രസംഗം നടത്തിയ അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖർ കുമാർ യാദവ് മാപ്പു പറയുമോ എന്നതിൽ വ്യക്തതയില്ല. കഴിഞ്ഞദിവസം കൊളീജിയത്തിനു മുന്നിൽ ഹാജരായ ജസ്റ്റിസ് ശേഖറിനോട് മാപ്പു പറയണമെന്ന അഭിപ്രായം കൊളീജിയം മുന്നോട്ടുവച്ചു. എന്നാൽ, ഇനിയൊരു പൊതുപരിപാടിയിൽ പ്രസംഗത്തെക്കുറിച്ചു വ്യക്തത വരുത്താമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഏതാനും ദിവസം കൂടി കാത്തിരുന്ന ശേഷമേ, നടപടിയുടെ കാര്യത്തിൽ കൊളീജിയം തീരുമാനമെടുക്കൂ.ഹിന്ദുക്കളുടെ താൽപര്യത്തിന് അനുസരിച്ചാണ് ഇന്ത്യ പ്രവർത്തിക്കേണ്ടതെന്നു പറഞ്ഞ ജസ്റ്റിസ് ശേഖർ, മുസ്‌ലിംകൾക്കെതിരെ രൂക്ഷമായ വിദ്വേഷ പരാമർശങ്ങളും നടത്തി.
English Summary:
Shekhar Kumar Yadav Refuses to Apologize: Allahabad High Court Judge Shekhar Kumar Yadav refuses to apologize for his controversial hate speech delivered at a Vishva Hindu Parishad event, despite the Collegium's advice.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.