തിരഞ്ഞെടുപ്പ് ഓഫിസർമാർ സർവകക്ഷി യോഗം കൃത്യമായി വിളിക്കണം: ഗ്യാനേഷ് കുമാർ

Mail This Article
ന്യൂഡൽഹി∙ സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർമാർ കൃത്യമായ ഇടവേളകളിൽ സർവകക്ഷിയോഗം വിളിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർമാരുടെ ദ്വിദിന കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം നിർദേശിച്ചത്. ഇതുസംബന്ധിച്ച് സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് മാർച്ച് 31നകം നൽകണം.
ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ യോഗമാണിത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികൾക്ക് സമീപിക്കാൻ കഴിയുന്ന സാഹചര്യം ഉദ്യോഗസ്ഥരുണ്ടാക്കണം. അവരുന്നയിക്കുന്ന പ്രശ്നങ്ങൾക്ക് മറുപടി നൽകുകയും വേണമെന്ന് അദ്ദേഹം നിർദേശിച്ചു. ബൂത്ത് ലെവൽ ഓഫിസർമാരടക്കമുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഒരു കാരണവശാലും ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ടാകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.