ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2019–ലെ വിവർത്തനത്തിനുള്ള അവാർഡ് (50,000 രൂപ) പ്രഫ. സി.ജി. രാജഗോപാലിന്. തുളസീദാസിന്റെ ഹിന്ദി കൃതിയായ ‘ശ്രീരാമചരിതമാനസം’ മലയാളത്തിൽ വിവർത്തനം ചെയ്തതിനാണിത്. ശ്രീരാമചരിതമാനസം (തുളസീദാസ രാമായണം) എന്നാണ് പദ്യത്തിൽ തന്നെയുള്ള വിവർത്തനത്തിന്റെ പേര്.

വിവിധ കോളജുകളിൽ ഹിന്ദി അധ്യാപകനായിരുന്ന രാജഗോപാൽ തൃശൂർ ഗവ.ആർട്സ് കോളജ് പ്രിൻസിപ്പലായാണു വിരമിച്ചത്. തുടർന്നു ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ സംസ്കൃതേതര ഭാരതീയ ഭാഷാ വിഭാഗം ഡീനായി. നാദത്രയം (കവിതാ സമാഹാരം), ഭാരത ബൃഹദ് ചരിത്രം (വിവർത്തനം), ഭാരതീയ സംസ്കാരത്തിന് െജെന മതത്തിന്റെ സംഭാവന (പഠനം), ഹിന്ദി–ഇംഗ്ലിഷ്–മലയാളം ത്രിഭാഷാ നിഘണ്ടു എന്നിവയാണ് മറ്റു കൃതികൾ

എം. മുകുന്ദന്റെ ‘ദൈവത്തിന്റെ വികൃതികൾ’ ബോഡോ ഭാഷയിൽ വിവർത്തനം ചെയ്തതിന് ഗോപിനാഥ ബ്രഹ്മ, മനോജ് കുറൂരിന്റെ ‘നിലം പൂത്തു മലർന്ന നാൾ’ എന്ന നോവൽ അതേ പേരിൽ തമിഴിൽ വിവർത്തനം ചെയ്ത കെ.വി. ജയശ്രീ എന്നിവർക്കും അവാർഡ് ലഭിച്ചിട്ടുണ്ട്. 

English summary: Prof. C.G. Rajagopal won central Sahitya Academy Award

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com