വാഗമൺ നിശാപാർട്ടി: 2 നൈജീരിയക്കാരെക്കൂടി പ്രതികളാക്കി

Mail This Article
തൊടുപുഴ ∙ വാഗമൺ നിശാപാർട്ടി കേസിൽ 2 നൈജീരിയൻ സ്വദേശികളെ പ്രതി ചേർത്തു. നിശാപാർട്ടിക്കു ലഹരിമരുന്നുകൾ ലഭിച്ചതു ബെംഗളൂരുവിലെ നൈജീരിയൻ സ്വദേശികളുടെ പക്കൽ നിന്നാണെന്നു പിടിയിലായ പ്രതികൾ മൊഴി നൽകിയത് അനുസരിച്ചാണ് ഇവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.
ബെംഗളൂരുവിലെ പബ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന നൈജീരിയക്കാർക്കായി ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഇവരുടെ പേരുവിവരങ്ങളൊന്നും കിട്ടിയിട്ടില്ലെന്നും ഫോൺ നമ്പർ ഉപയോഗിച്ചു പ്രതികളെ കണ്ടെത്താനാണു ശ്രമമെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതോടെ ലഹരിക്കേസിൽ പ്രതികളുടെ എണ്ണം 11 ആയി. പിടിയിലായ 9 പേർ റിമാൻഡിൽ കഴിയുകയാണ്.
കഴിഞ്ഞ ഡിസംബർ 20നാണു വാഗമൺ ക്ലിഫ് ഇൻ റിസോർട്ടിൽ ലഹരിമരുന്നു പാർട്ടിക്ക് എത്തിയ 58 പേരടങ്ങുന്ന സംഘത്തെ പൊലീസ് പിടികൂടിയത്.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ലഹരിമരുന്നു സംഘങ്ങളുമായി പ്രതികൾക്കു പങ്കുണ്ടെന്നു പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണു കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി പി.കെ.മധുവിനാണ് അന്വേഷണച്ചുമതല.
Content Highlights: Vagamon night party investigations