ഒറ്റദിവസം നായ കടിയേറ്റത് അൻപതിലേറെ പേർക്ക്

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്ത് 10 ജില്ലകളിലും ഇന്നലെ തെരുവുനായ ആക്രമണം; ഒറ്റദിവസം കടിയേറ്റത് അൻപതിലേറെ പേർക്ക്. പാലക്കാട്ട് വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന 3 വയസ്സുള്ള ആദിവാസി ബാലനെ കടിച്ച നായയ്ക്കു പേവിഷബാധയുള്ളതായി സംശയം. നായയെ ചത്ത നിലയിൽ കണ്ടെത്തി. ശാസ്താംകോട്ടയിൽ വയോധികരായ രണ്ടുപേരെ വീട്ടുമുറ്റത്തു നിൽക്കുമ്പോൾ നായ കടിച്ചു. ഇവരുടെ വളർത്തു മൃഗങ്ങളെ ആക്രമിച്ച നായ തളർന്നു വീണു ചത്തു. പേ വിഷബാധയുള്ളതായി സംശയമുണ്ട്.
കോഴിക്കോട്ട് നാദാപുരം വിലങ്ങാട് 12 വയസ്സുകാരനും കോഴിക്കോട് അരക്കിണറിൽ 2 വിദ്യാർഥികൾക്കും ഒരു യുവാവിനും കടിയേറ്റു. അരക്കിണറിൽ വിദ്യാർഥികളെ രക്ഷിക്കുന്നതിനിടെയാണു യുവാവിനു കടിയേറ്റത്. ഇദ്ദേഹത്തെ മെഡിക്കൽ കോളജിലേക്കു മാറ്റി. വയനാട് 4 പേരെ തെരുവുനായ കടിച്ചു.
English Summary: Stary Dog Attack