പൊലീസ് ഇൻസ്പെക്ടർ പി.ആർ. സുനുവിനെ പിരിച്ചുവിട്ടു

Mail This Article
തിരുവനന്തപുരം ∙ പിരിച്ചുവിടാൻ തക്ക കുറ്റകൃത്യങ്ങളിൽ പെട്ട ഉദ്യോഗസ്ഥരുടേതായി ആഭ്യന്തരവകുപ്പ് തയാറാക്കിയ 59 പേരുടെ പട്ടികയിൽ ഒന്നാമനായ ബേപ്പൂർ കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ പി.ആർ. സുനുവിനെ സർവീസിൽ നിന്നു പിരിച്ചുവിട്ടു. ഡിജിപി: അനിൽ കാന്താണ് ഉത്തരവിട്ടത്. സ്വഭാവ ദൂഷ്യത്തിന്റെ പേരിലാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു. സുനു 16 തവണ വകുപ്പുതല ശിക്ഷാ നടപടികൾക്ക് വിധേയനായിട്ടുണ്ട്. സ്ഥിരമായി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ സർവീസിൽ തുടരാൻ അയോഗ്യരാക്കുന്ന പൊലീസ് ആക്ടിലെ വകുപ്പു പ്രകാരമാണ് നടപടി. കേരള പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഈ വകുപ്പ് പ്രയോഗിച്ചുള്ള നടപടി.
English Summary: CI P.R.Sunu terminated from police service