ADVERTISEMENT

തൃശൂർ ∙ ‘കോടീശ്വരൻ’ എന്ന പ്രതിഛായ സൃഷ്ടിക്കാൻ വിവിധ രംഗങ്ങളിൽ പ്രവീൺ റാണ ആരംഭിച്ചതു 11 കമ്പനികളെന്നു പൊലീസ്. ഇവയിൽ മിക്കതും പൊട്ടി. ചിട്ടിക്കമ്പനിയിലൂടെ ജനങ്ങളിൽനിന്നു തട്ടിയെടുത്ത പണമായിരുന്നു മിക്ക സ്ഥാപനങ്ങളുടെയും മൂലധനം. രാഷ്ട്രീയനേതാക്കൾക്കടക്കം ഈ സ്ഥാപനങ്ങളിൽ കള്ളപ്പണ നിക്ഷേപമുണ്ടായിരുന്നുവെന്ന വിവരം പൊലീസ് അന്വേഷിക്കുന്നുണ്ട്. 

സേഫ് ആൻഡ് സ്ട്രോങ് ബിസിനസ് കൺസൽറ്റന്റ്സ് ആണു റാണയുടെ പ്രധാന സ്ഥാപനം. സേഫ് ആൻഡ് സ്ട്രോങ് ടൂർസ് ആൻഡ് ട്രാവൽസ്, സേഫ് ആൻഡ് സ്ട്രോങ് പ്രിന്റേഴ്സ് ആൻഡ് പബ്ലിഷേഴ്സ്, സേഫ് ആൻഡ് സ്ട്രോങ് എൻജിനീയേഴ്സ് ആൻഡ് ഡവലപ്പേഴ്സ്, സേഫ് ആൻഡ് സ്ട്രോങ് ഐടി സൊലൂഷൻസ്, ഐആം വെൽനസ് ഗ്രൂപ്പ്, സേഫ് ആൻഡ് സ്ട്രോങ് ടിവി, സേഫ് ആൻഡ് സ്ട്രോങ് അക്കാദമി, സേഫ് ആൻഡ് സ്ട്രോങ് കൈപ്പുള്ളീസ്, സേഫ് ആൻഡ് സ്ട്രോങ് മാർക്കറ്റിങ് ബിസിനസ് എന്നിവയായിരുന്നു മറ്റു സ്ഥാപനങ്ങൾ. 

English Summary: Praveen Rana the fraudster

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com